ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വഴിത്തിരിവുകൾ. ഹരിയാനയിലെ ഒരു മസ്ജിദിലെ ഇമാം ഉൾപ്പെടെ മൂന്ന് പേരെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളായ ഉമർ ഈ മസ്ജിദിൽ വന്നുപോയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് നടന്നുവെന്ന് കരുതുന്ന 415 കോടി രൂപയുടെ കള്ളപ്പണ ഇടപാടും നിലവിൽ അന്വേഷണത്തിൻ്റെ പരിധിയിലാണ്. സർവകലാശാലാ ചെയർമാൻ്റെ പാകിസ്ഥാൻ സന്ദർശനവും വിശദമായി പരിശോധിക്കുന്നുണ്ട്.

രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളിലെ ‘ക്ലോസ്ഡ് ഗ്രൂപ്പുകളെ’ സംബന്ധിച്ച് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രതിയായ ഉമർ നബി ഉൾപ്പെടെ ഏഴ് പേർ മാത്രം അംഗങ്ങളായ ഈ ഗ്രൂപ്പുകളെക്കുറിച്ചാണ് അന്വേഷണം. ഉത്തരാഖണ്ഡ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്നു. ഏഴുപേരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ് എന്നാണ് വിവരം. ഏഴുപേരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Posts