രാഹുലിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന്റെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി, വള്ളിത്തോട് സ്വദേശി മുസ്തഫയുടേയും, കദീജയുടേയും മകൻ മനാഫിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വർഷമായി ബാംഗ്ലൂരിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് നാഗവാരയിലെ താമസസ്ഥലത്ത് മനാഫിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. അമൃതഹള്ളി പോലീസ് സ്റ്റേഷൻ SHO യുടെ നിർദ്ദേശപ്രകാരം കേളി ബാംഗ്ലൂർ പ്രവർത്തകർ മനാഫിൻ്റെ മൃതദേഹം ഡോ.അംബേദ്‌കർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കുകയും, ഇന്നലെ ഉച്ചയോടെ പോസ്റ്റുമോർട്ടത്തിന് ശേഷം, കലാശിപാളയ എം എം
70.35 ലക്ഷത്തിൻ്റെ ഹൈഡ്രോ കഞ്ചാവ്: വിമാനയാത്രക്കാരൻ അറസ്റ്റിൽ
ബാംഗ്ലൂർ വിമാനത്താവളത്തിൽ 70.35 ലക്ഷം രൂപയുടെ കഞ്ചാവുമായി കസ്‌റ്റംസ് യാത്രക്കാരനെ അറസ്‌റ്റ് ചെയ്തു. യാത്രക്കാരൻ്റെ ലഗേജിൽ നിന്നാണു കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. 38 കോടിരൂപയുടെ കൊക്കെയ്നുമായി ബ്രസീലുകാരനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബസ്സില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം കോടതി ഇന്ന് പരിഗണിക്കും. ഷിംജിത ബസിൽ വച്ച് ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം കോടതിയിൽ ആവർത്തിക്കും. സംഭവം നടന്ന ബസിലെ സിസിടിവിയിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഇക്കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്റെ വാദം.
പ്രധാനമന്ത്രിയെ ഗൗനിച്ചില്ല; പ്രതികരിച്ച് ആർ. ശ്രീലേഖ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിൻ്റെ കാരണം അവർ വിശദീകരിച്ചു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിൻ്റെ ഭാഗമാണെന്നും അവർ പറഞ്ഞു. ‘വേദിയിൽ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷൻമാരിൽ ഒരാളായതുക്കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വർഷം പരിശീലിച്ചതും ചെയ്തതും പോലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു.
കർണാടകയിൽ ബന്ധുക്കളായ വയോധിക ദമ്പതികളെ കൊലപ്പെടുത്തി; ആയുർവേദ ഡോക്ടർ അറസ്റ്റിൽ
അനസ്തീസിയ നൽകി ബന്ധുക്കളായ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയെന്ന കേസിൽ ആയുർവേദ ഡോക്ടറെ പൊലീസ് അറസ്‌റ്റ് ചെയ്തു. ശിവമൊഗ്ഗയിൽ ആണ് സംഭവം. കഴിഞ്ഞ ദിവസമാണ് ചന്ദ്രപ്പ(78), ഭാര്യ ജയമ്മ(75) എന്നിവരുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിൽ കണ്ടെത്തിയത്. അനന്തരവനായ മല്ലേഷാണ് പോലീസ് അറസ്‌റ്റിലായത്.പലരിൽ നിന്നും വൻ തുക വായ്‌പ വാങ്ങി കടത്തിലായ മല്ലേഷ് കടം വീട്ടാനാണ് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 15 ലക്ഷം രൂപ വായ്‌പ ആവശ്യപ്പെട്ട് മല്ലേഷ് ചന്ദ്രപ്പയെ സമീപിച്ചിരുന്നെങ്കിലും
രാജ്യാന്തര ചലച്ചിത്രോത്സവം: റജിസ്ട്രേഷൻ ആരംഭിച്ചു
29ന് ആരംഭിക്കുന്ന പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 9 ദിവസങ്ങളിലായിട്ടാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഇത്തവണ 60 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ഡോ. രാജ്കുമാർ ഭവൻ, ലുലു മാൾ, സുചിത്ര സിനിമ ആൻഡ് കൾചറൽ അക്കാദമി എന്നിവിടങ്ങളിലാണു പ്രദർശനം. കഴിഞ്ഞ ഐഎഫ്എഫ്കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ‘മോഹം’ ഉൾപ്പെടെ 6 മലയാള സിനിമകൾ ഇന്ത്യൻ
കേരളത്തിൽ 20 സ്‌റ്റോപ്പുകൾ, സാധാരണക്കാരായ മലയാളികൾക്ക് അനുഗ്രഹം
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി 4ഫ്ലാഗ് ഓഫ് നടത്തിയതിൽ 4 പുതിയ ട്രെയിനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്. ഒട്ടനവധി പ്രത്യേകതകളുണ്ട് നാഗർകോവിലിൽ നിന്ന് യാത്ര തിരിച്ച് മംഗളൂരുവിൽ എത്തുന്ന ഈ ട്രെയിനിന്. നാഗർകോവിലിൽ നിന്ന് എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 11.40ന് 16329 എന്ന നമ്പറിൽ പുറപ്പെടുന്ന ട്രെയിൻ മംഗളൂരുവിലേക്ക് പുറപ്പെടും. രാവിലെ 05.00ന് മംഗളൂരിവിൽ എത്തിച്ചേരും. അടുത്ത ദിവസം 16330 എന്ന നമ്പറിൽ
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ടനിർമ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം നാല് മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. രണ്ടാംഘട്ടത്തിലെ നിക്ഷേപം 9700 കോടിരൂപയാണ്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുത്തായിരിക്കും നിർമ്മാണ പ്രവർത്തനം. രണ്ടാംഘട്ട വികസനത്തിന് അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം
ഛത്തീസ്ഗഡിൽ 9 മാവോയിസ്റ്റുകൾ കീഴടങ്ങി
ഛത്തീസ്ഗഡിൽ 9 മാവോയിസ്റ്റുകൾ കീഴടങ്ങി. ഒഡീഷ മാവോയിസ്റ്റ് കമ്മിറ്റിയിലെ ധംതാരി-ഗരിയബന്ദ്-നുവപാദ ഡിവിഷനു കീഴിലുള്ള നാഗ്രി, സിതനാദി ഏരിയ കമ്മിറ്റികളിലും മെയിൻപുർ ലോക്കൽ ഗറില്ല സ്ക്വാഡിന്റെയും ഭാഗമായ മാവോയിസ്റ്റുകളാണ് പിടിയിലായത്. ഇവരിൽ 7 പേർ വനിതകളാണ്. ഇതിൽ സീതാനടി ഏരിയാ കമ്മിറ്റി സെക്രട്ടറി ജ്യോതി (ജൈനി -28), ഡിവിഷൻ കമ്മിറ്റി അംഗം ബാലമ്മ (ഉഷ-45) എന്നിവരുടെ തലയ്ക്ക് സർക്കാർ 8 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. റോണി (ഉമ-25), നിരഞ്ജൻ (പൊടിയ-25),