ഇരിട്ടി, വള്ളിത്തോട് സ്വദേശി മുസ്തഫയുടേയും, കദീജയുടേയും മകൻ മനാഫിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വർഷമായി ബാംഗ്ലൂരിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് നാഗവാരയിലെ താമസസ്ഥലത്ത് മനാഫിനെ മരിച്ച നിലയിൽ കാണപ്പെട്ടത്.
അമൃതഹള്ളി പോലീസ് സ്റ്റേഷൻ SHO യുടെ നിർദ്ദേശപ്രകാരം കേളി ബാംഗ്ലൂർ പ്രവർത്തകർ മനാഫിൻ്റെ മൃതദേഹം ഡോ.അംബേദ്കർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കുകയും, ഇന്നലെ ഉച്ചയോടെ പോസ്റ്റുമോർട്ടത്തിന് ശേഷം, കലാശിപാളയ എം എം എയുടെ ആസ്ഥാനത്ത് എത്തിച്ച് മുഹമ്മദ് ഉസ്താദിൻ്റെ നേതൃത്വത്തിൽ മയ്യത്ത് പരിപാലനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോവുകയും വള്ളിത്തോട്, ബദർ ജുമാമസ്ജിദിൽ കബറടക്കുകയും ചെയ്തു. കേളി ബാംഗ്ളൂർ ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി.