കണ്ണൂർ സ്വദേശിയെ ബംഗളുരുവിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ വെള്ളക്കുന്ന് കൊള്ളവല്ലൂർ ചെറുപറമ്പ് സ്വദേശി മുല്ലക പറമ്പത്ത് ഹൗസ് ശ്രീധരൻ എംപി (59) ആണ് മരിച്ചത്. ബംഗളൂരുവിലെ ദോംലൂരിൽ 28 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അൾസൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ശിവാജി നഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ അൽപസമയത്തിനകം നാട്ടിലേക്ക് കൊണ്ടുപോകും.
പിതാവ് കുഞ്ഞികുട്ടി. മാതാവ് കല്യാണി. ഭാര്യ പവിത്രി പിടി. മക്കൾ അഞ്ചു, അനുശ്രീ. സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ, ജനാദ്രരൻ, രാജൻപുഷ്പ, നളിനി, രാധ. ശവസംസ്കാരം മുല്ലക പറമ്പത്ത് വീട്ടിൽ.