രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തോൽവി
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തോൽവി. ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമായിരുന്നു ചണ്ഡിഗഡിന്‍റെ ജയം. ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് ഉയർത്തിയ 277 റണ്‍സ് ലീഡ് പിന്തുടർന്ന കേരളത്തിന് രണ്ടാം ഇന്നിംഗ്സിൽ 185 റണ്‍സെ നേടാനായുള്ളു. കേരളത്തിനായി സൽമാൻ നിസാറിനും വിഷ്ണു വിനോദിനും മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളു. ഇരുവരും അർധസെഞ്ചുറി നേടി. സൽമാൻ 85 പന്തിൽ 53 റണ്‍സും വിഷ്ണു 43 പന്തിൽ 56 റണ്‍സും നേടി. ഏഥൻ ആപ്പിൾ
തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പ്രഖ്യാപനം ഉടൻ; അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ
അതിവേഗ റെയിലിൻ്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ല അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ. ഇതുപ്രകാരം പദ്ധതികൾ തയ്യാറാക്കിവരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ നടപടികൾ നേരത്തേയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. നഞ്ചൻകോട് റെയിൽവേപാത ഈ വർഷത്തെ ബഡ്‌ജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ കാണാൻ പോയപ്പോഴാണ് അതിവേഗ
ഷിംജിതയ്ക്കെതിരെ പുതിയ കേസ്; അനുവാദമില്ലാതെ വീഡിയോ പകര്‍ത്തി; സഹയാത്രക്കാരി പരാതി നൽകി
ബസ് യാത്രയ്ക്കിടെ ദീപക് എന്ന യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയ്ക്കെതിരെ പുതിയ പരാതി. ഷിംജിത പകര്‍ത്തിയ വീഡിയോയില്‍ ഉള്‍പ്പെട്ട സഹയാത്രക്കാരിയായ പെണ്‍കുട്ടിയാണ് തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പ്രചരിപ്പിച്ചതിനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ദീപക്കിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ഈ വീഡിയോ വീണ്ടും ചര്‍ച്ചയായതോടെയാണ് പെണ്‍കുട്ടി പരാതിയുമായി എത്തിയത്. ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ സഹയാത്രക്കാരിയുടെ മുഖവും ഷിംജിത വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് മാനഹാനി ഉണ്ടാക്കിയെന്നും തന്റെ സ്വകാര്യതയെ
കായംകുളത്ത് 3 കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ
കായംകുളത്ത് 3 കിലോ മൂന്ന് കിലോ കഞ്ചാവുമായി 2 ആസാം സ്വദേശികൾ അറസ്റ്റിൽ. ആസാം സ്വദേശിയായ തുലൻ സൈക്യ (27), ജതിൻ ദത്ത (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 3 കിലോ കഞ്ചാവ് പിടികൂടി. കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശികൾ അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ
രാഹുലിന്റെ റിമാന്‍ഡ് കാലാവധി നീട്ടും, കേസില്‍ 28ന് വിധി പറയും
ബലാത്സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജനുവരി 28ന് വിധി പറയും. പ്രത്യേക അന്വേഷണ സംഘം തിരുവല്ല ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് നീട്ടണമെന്ന് അപേക്ഷ നല്‍കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രോസിക്യൂഷനും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറയുന്നത് നീട്ടിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി
സ്വർണ്ണത്തിന്‍റെ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 1080 രൂപയുടെ വർദ്ധന
സ്വർണ്ണവില ഇന്നും വർദ്ധിച്ചു. പവന് 1080 രൂപ വർദ്ധിച്ചു. ഇന്ന് 1080 രൂപ വർദ്ധിച്ച് ഒരു പവന് 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി. ഇന്നലെ ഒരു പവന്1,15,240 രൂപയായിരുന്നു. ദിവസങ്ങൾ നീണ്ട കുതിപ്പിനു ശേഷം വ്യാഴാഴ്ച സ്വർണവില താഴേക്കു പോയിരുന്നു. പവന് ഒറ്റയടിക്ക് 1,680 രൂപയും ഗ്രാമിന് 210 രൂപയുമാണ് കുറഞ്ഞത്. സ്വർണവില ബുധനാഴ്ച രണ്ടു തവണകളായി 5,480 രൂപ വർദ്ധി ച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ
നാടക കലാകാരനും ഗാനരചയിതാവുമായ കെ വി വിജേഷ് അന്തരിച്ചു
പ്രശസ്ത നാടക കലാകാരനും ഗാനരചയിതാവുമായ വിജേഷ് കെ വി (49) അന്തരിച്ചു എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംവിധായകൻ, അഭിനയ പരിശീലകൻ, നാടക രചയിതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. കോഴിക്കോട് സ്വദേശിയാണ്. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. ഏകമകൾ സൈറ. തകരച്ചെണ്ട എന്ന ചിത്രത്തിൽ പാട്ടെഴുതിയാണ് ആദ്യമായി സിനിമ രംഗത്തേക്ക് കടക്കുന്നത്. മാൽഗുഡി
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ല; കേരളത്തില്‍ ‘കൂട്ടായ നേതൃത്വം’ മതി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പിന് മുന്‍പായി ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒഴിവാക്കാനും പാര്‍ട്ടിയില്‍ ഐക്യം ഉറപ്പാക്കാനുമാണ് ഈ നീക്കം. ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമെടുത്തത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയെപറ്റിയുള്ള ചര്‍ച്ചകള്‍ നടത്തിയാല്‍ അത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വര്‍ദ്ധിപ്പിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ‘കൂട്ടായ നേതൃത്വത്തിന്’ കീഴിലാകും ഇത്തവണ
വിഴിഞ്ഞം; രണ്ടാംഘട്ട വികസനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് തുറമുഖ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, മറ്റ് സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തെ ആഗോള
വനിതാ പ്രീമിയർ ലീഗ്: ആർസിബി ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വഡോദരിയലെ ബിസിഎ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. ആർസിബി തുടർച്ചയായ ആറാം വിജയമാണ് ലക്ഷ്യമിടുന്നത്. സീസണിൽ നേരത്തെ തന്നെ ആർസിബി പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. സ്മൃതി മന്ദാന നയിക്കുന്ന ടീം ഈ സീസിണിൽ അപരാജിതരായി മുന്നേറുകയാണ്. 5 മത്സരങ്ങൾ വിജയിച്ച ടീമിന് 10 പോയിന്റാണുള്ളത്.