കായംകുളത്ത് 3 കിലോ മൂന്ന് കിലോ കഞ്ചാവുമായി 2 ആസാം സ്വദേശികൾ അറസ്റ്റിൽ. ആസാം സ്വദേശിയായ തുലൻ സൈക്യ (27), ജതിൻ ദത്ത (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 3 കിലോ കഞ്ചാവ് പിടികൂടി.

കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശികൾ അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ വിൽപ്പനയ്ക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി എക്സൈസ് ഷാഡോ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇവർ.

Related Posts