സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 290 കൂടി 15,100 രൂപയായി. പവന് 2,320 രൂപ വർദ്ധിച്ച് 1,20,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് ഇന്നലെ 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു ഇന്നലെ വില. ആഗോള വിപണിയിലും ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.41 ശതമാനം ഉയർന്ന് 5,267.20 ഡോളറിലേക്ക് എത്തി.

Related Posts