കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരെയും മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഡൽഹിയിൽ മെഗാറാലിക്കൊരുങ്ങി എഎപി. ഇതിന്റെ ഭാഗമായി നാളെ ഡൽഹിയിലെ ജന്തർ മന്തറിൽ പാർട്ടി വൻ റാലി സംഘടിപ്പിക്കും. പതിനായിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുക്കും.
ആരോഗ്യ പ്രവർത്തകർ, ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട 10,000 ബസ് മാർഷലുകൾ, ശുചിത്വ തൊഴിലാളികൾ എന്നിവരും യൂണിഫോം ധരിച്ച് റാലിയിൽ അണിനിരക്കും. ഇവർക്കായി കെജ്രിവാൾ മുൻപന്തിയിൽ നിന്ന് പോരാടുമെന്ന് പാർട്ടി അറിയിച്ചു. ജനങ്ങളുടെ അനുഗ്രഹം തേടൽ എന്ന പേരിലാണ് എഎപി മെഗാറാലി സംഘടിപ്പിക്കുന്നത്.