‘മോഹം’ പതിനേഴാമത് ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
കഴിഞ്ഞ ഐഎഫ് എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് കിട്ടിയ മോഹം എന്ന സിനിമ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റസാഖ് അഹമ്മദ് നിർമ്മിച്ച് ഫാസിൽ റസാഖ് സംവിധാനം ചെയ്ത മോഹം ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.നിരവധി അവാർഡുകൾ ലഭിച്ച തടവ് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ഫാസിൽ റസാഖിൻ്റെ രണ്ടാമത്തെ ചിത്രമാണ് മോഹം. ബാംഗ്ലൂർ
‘തുടരും’ ടീം വീണ്ടും ഒന്നിക്കുന്നു
തുടരും സിനിമയുടെ ടീം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കുന്ന പുതിയ ചിത്രം ഇന്ന് തൊടുപുഴ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളില്‍ വച്ച് തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാന്‍റെ പിതാവ് ഉസ്മാന്‍ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോണ്‍ കര്‍മ്മവും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് തികച്ചും ലളിതമായ ചടങ്ങില്‍ ചിത്രീകരണത്തിന് തുടക്കം
മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. കോണ്‍ഗ്രസ് മുസ്ലീംലീഗിനെക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാല്‍ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആണ് കേരളത്തെ ഇവരില്‍ നിന്ന് മോചിപ്പിക്കണമെന്നും ഇതാണ് വികസിത കേരളത്തിനുള്ള ശരിയായ സമയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കോണ്‍ഗ്രസിന്‍റെ കൈയില്‍ കേരളത്തിന്റെ വികസനത്തിനായി ഒരു പദ്ധതിയും ഇല്ല. ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകളായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ്
കെമ്പഗൗഡ സർക്കിള്‍ ഫ്ലൈഓവർ നിർമ്മാണം ഉടൻ ആരംഭിക്കും
ബംഗളൂരു – മൈസുരു ഹൈവേയിലെ കെമ്പഗൗഡ സർക്കിളിൽ ഫ്ലൈഓവർ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ചീഫ് സെക്രട്ടറി ഉമാ ശങ്കർ അറിയിച്ചു. ധാരിവാൾ ബിൽഡ്‌ടെക് ലിമിറ്റഡിന് കരാർ നൽകിയിട്ടുണ്ടെന്നും നിർമ്മാണം തുടങ്ങുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഉടൻതന്നെ പണി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ഇതിലൂടെ മൈസൂരുവിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമാകുകയാണെന്ന് മൈസൂർ-കുട ക്. എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു
ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീ സർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതി കട്ടിള, ദ്വാരപാലക കേസുകളിലാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒക്ടോബർ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസം കഴിഞ്ഞും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കട്ടിള, ദ്വാരപാലക കേസുകളിൽ ഒരേ ദിവസമാണ് മുരാരി ബാബു അറസ്റ്റിലായത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച്
കര്‍ണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഹൈക്കോടതി റദ്ദാക്കി
കര്‍ണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എന്നാൽ ബൈക്ക് ടാക്സി സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി. റാപ്പിഡോ, യൂബര്‍ തുടങ്ങിയവ ബൈക്ക് ടാക്സി കമ്പനികളാൾ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. സംസ്ഥാന സര്‍ക്കാര്‍ ബൈക്ക് ടാക്സികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് പൂര്‍ണമായും നിരോധിച്ചത് ശരിയല്ലെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്
വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂ: പ്രധാനമന്ത്രി നരേന്ദ്രമോദി
വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടി. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു
പ്രധാനമന്ത്രി തലസ്ഥാനത്ത്; ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു
പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. വിമാനത്താളത്തിൽ നിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയിൽവേയുടെ പരിപാടിയിലേക്കെത്തിയത്. കേരളത്തിന് ലഭിച്ച 3 അമൃത് ഭാരത് അടക്കം നാലു ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് കർമം മോദി നിർവ്വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷന്‍റെ വികസന നയരേഖയും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി
സ്വർണ്ണവിലയിൽ വൻ വർദ്ധന; ഒറ്റയടിക്ക് വർദ്ധിച്ചത് 3960 രൂപ
സംസ്ഥാനത്ത് റെക്കോർഡുകൾ മറികടന്ന് സ്വർണ്ണവില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് 3960 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവന് 1,17,120 രൂപയായി. ഗ്രാമിന് 495 രൂപയാണ് വർദ്ധിച്ചത്. 14640 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി തലസ്ഥാനത്ത്; ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. വിമനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്നത്. ഇവിടെ റോഡ് ഷോ ക്രമീകരിച്ചിട്ടുണ്ട്.