നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ അറിയിക്കും. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. എറണാകുളത്തെ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി ചർച്ചയിൽ
ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
ഓൺസ്റ്റേജ് ജാലഹള്ളി ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ പ്രേംജിത് ആൻഡ് ടീം (തിരുവനന്തപുരം) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സെൻറ് ക്ലാരറ്റ് കോളജ് വിദ്യാർഥികളായ പ്രണവ് & ടീമും മൂന്നാം സ്ഥാനം ധന്വന്തരി കോളജ് ടീമും നേടി. പ്രശസ്ത കവി വയലാർ ശരത് ചന്ദ്രവർമ്മ, പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് എന്നിവർ ആണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികൾക്ക് യഥാക്രമം 10000/-, 5000/-, 3000/- രൂപ
ശബരിമല സ്വർണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി വിധി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. അനുകൂല ഉത്തരവുണ്ടായാൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു.
തമിഴ്നാട്ടിൽ പ്രചാരണത്തിന് മോദി ഇന്ന് തുടക്കം കുറിക്കും; ചെങ്കൽപ്പേട്ടിൽ എൻഡിഎയുടെ വൻ റാലി
തമിഴ്നാട്ടിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കൽപ്പേട്ടിലെത്തും. കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് ശേഷം മൂന്നിന് തുടങ്ങുന്ന റാലിയിൽ ടി ടി വി ദിനകരൻ, എടപ്പാടി പളനിസാമി, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. കുടുംബാധിപത്യം, അഴിമതി, ഹൈന്ദവ വിശ്വാസികൾക്കെതിരായ പീഡനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഡിഎംകെ സർക്കാരിനെതിരെ മോദി കടന്നാക്രമണം നടത്തുമെന്നാണ് സൂചന. പൊതുയോഗത്തിന്
ബാങ്ക് ഇടപാടുകൾ ഇന്ന് കൂടി: മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കും
ബാങ്ക് ഇടപാട് നടത്തുന്നവർക്ക് ഇന്ന് കൂടി കഴിഞ്ഞാൽ പിന്നെ നാല് ദിവസം കാത്തിരിക്കേണ്ടി വരും. തുടർച്ചയായ അവധിയും പണിമുടക്കും കാരണം നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികൾ വരുന്നത്. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തിൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ഇടപാടുകൾ നടത്താനുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ
നയപ്രഖ്യാപനം വായിക്കാത്ത നടപടി; കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ
കർണാടകത്തിൽ ഗവർണർ തവർചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ഗവർണർക്കെതിരെ സ്വീകരിക്കാൻ ആകുന്ന നിയമനടപടികൾ ചർച്ച ചെയ്തു. സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചർച്ച ചെയ്തു. 2026ലെ ആദ്യ സമ്മേളനത്തിലേക്ക് ഇന്നലെ ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ദേശീയ
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും മോദി പ്രഖ്യാപിക്കും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബിന്റെ തറക്കല്ലിടിലും അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടി. കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
38.60 കോടിയുടെ ലഹരിമരുന്നുമായി ബ്രസീലുകാരൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
ബ്രസീലിൽനിന്നു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ 7.72 കിലോ കൊക്കെയ്‌നുമായി കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടി. സാവോ പോളോ സ്വദേശിയായ പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനു ഏകദേശം 38.60 1 കോടി വിലവരും. കുട്ടികളുടെ കഥാപുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്‌ൻ. സംശയം തോന്നിയ ഉദ്യോഗസ്‌ഥർ ലഗേജ് വിശദമായി പരിശോധിക്കുകയായിരുന്നു.
ആഗോള സാമ്പത്തിക ഉച്ചകോടി; ബംഗളൂരുവിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് ഡി കെ ശിവകുമാർ
നിക്ഷേപകരെയും സംരംഭകരെയും ബംഗളുരുവിലേക്ക് സ്വാഗതം ചെയ്തത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയുടെ നിക്ഷേപ സാധ്യതകൾ ആഗോള വേദിക്കുമുന്നിൽ ഡി കെ ശിവകുമാർ അക്കമിട്ടു നിരത്തി. ബംഗളൂരു നഗരം ‘ഭാവിയുടെ നഗരമാണെന്നും’ നിക്ഷേപസൗഹൃദ ഭരണകൂടവും വൈദഗ്‌ധ്യമുള്ള മനുഷ്യവിഭവശേഷിയുമാണ് നഗരത്തിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ പ്രതിഭാ സമ്പന്നമായ രാജ്യമാണെന്നും അടുത്ത 25 വർഷത്തെ വളർച്ചക്കായി രാജ്യം സജ്ജമാണെന്നും ശിവകുമാർ പറഞ്ഞു.
എസ്.ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു
പ്രശസ്ത ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ(65) അന്തരിച്ചു. മൈസൂരുവിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതൻ ആയിരുന്നു അദ്ദേഹം. കെ.എസ് ചിത്രയാണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘മുരളിയുടെ വിയോഗ വാർത്ത ഞെട്ടിച്ചു. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത്’ എന്ന് കെ.എസ്.ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. ദുഃഖം മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ എന്നും ചിത്ര കുറിപ്പിലൂടെ അറിയിച്ചു. ഭർത്താവ് വി രാമപ്രസാദിൻ്റെ മരണശേഷം സംഗീത പരിപാടികളിലും