പ്രശസ്ത ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ(65) അന്തരിച്ചു. മൈസൂരുവിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതൻ ആയിരുന്നു അദ്ദേഹം. കെ.എസ് ചിത്രയാണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘മുരളിയുടെ വിയോഗ വാർത്ത ഞെട്ടിച്ചു. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത്’ എന്ന് കെ.എസ്.ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദുഃഖം മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ എന്നും ചിത്ര കുറിപ്പിലൂടെ അറിയിച്ചു. ഭർത്താവ് വി രാമപ്രസാദിൻ്റെ മരണശേഷം സംഗീത പരിപാടികളിലും റെ ക്കോർഡിങ്ങുകളിലും എസ് ജാനകിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നത് ഏക മകൻ ആയ മുരളി കൃഷ്ണ ആയിരുന്നു.