വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കർണാടക സ്വദേശിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാലയിലുണ്ടായ അപകടത്തിൽ കർണാടക സ്വദേശി രവി (50) ആണ് മരിച്ചത്. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കു വരുന്ന വഴിയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
കാറിലുണ്ടായിരുന്ന ഷിഡ്ജൽ ഗൗഡ (അഞ്ച്), മമത (35), ലോകേഷ് (44), ലക്ഷ്മി (45) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദംകേട്ട് എത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവിയുടെ ജീവൻ രക്ഷിക്കാനായില്ല.