വി​​​​​​മാ​​​​​​നാ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ ഭാ​​​​​​ര്യ സുനേത്ര പവാർ മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന. സത്യപ്രതിജ്ഞ ചെയ്താൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായിരിക്കും സുനേത്ര. സു​​​​​​നേ​​​​​​ത്ര നി​​​​​​ല​​​​​​വി​​​​​​ൽ രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​ണ്.

​ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മുംബൈയിലെ വിധാൻ ഭവനിൽ എൻസിപിയുടെ നിയമസഭകക്ഷി യോഗം ചേർന്ന് സുനേത്രയുടെ പേര് അന്തിമമാക്കും. വൈകുന്നേരം സുനേത്ര പവാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Related Posts