ജാർഖണ്ഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 8 മാവോയിസ്റ്റുകളെ വധിച്ചു. സിആർപിഎഫിന്റെ കോബ്ര കമാൻഡോ യൂണിറ്റിലെ 1,500 പേർ ഉൾപ്പെടുന്ന ഒന്നിലധികം ടീമുകൾ നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ കിരിബുരുവിലെ സാരന്ദ വനങ്ങളിൽ രാവിലെ 6:30 ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
8പേർ കൊല്ലപ്പെട്ടെന്നും ഇവരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും അധികൃതർ പിടിഐയോട് പറഞ്ഞു. ചൊവ്വാഴ്ച മുതൽ സരന്ദ വനമേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചെങ്കിലും ഇന്ന് രാവിലെയാണ് കിരിബുരു പ്രദേശത്ത് വെടിവയ്പ്പ് തുടങ്ങിയത്. മേഖലയിൽ പരിശോധന തുടരുകയാണ്.