പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. വിമാനത്താളത്തിൽ നിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയിൽവേയുടെ പരിപാടിയിലേക്കെത്തിയത്.
കേരളത്തിന് ലഭിച്ച 3 അമൃത് ഭാരത് അടക്കം നാലു ട്രെയിനുകൾ ഫ്ളാഗ് ഓഫ് കർമം മോദി നിർവ്വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ വികസന നയരേഖയും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും.