നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സി​പി​എം മു​ൻ നേ​താ​വ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

‘ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​യ ഒ​രു വ്യ​ക്തി​യെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യി പ​യ്യ​ന്നൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം സ​ന്ന​ദ്ധ​മാ​കി​ല്ല എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നേ​ര​ത്തേ നി​ല​പാ​ട് പ​റ​യാ​തി​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷം മധുസൂദനനെ ത​ന്നെ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണ് കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്. അ​ങ്ങ​നെ വ​രു​മ്പോ​ൾ എ​ന്‍റെ പോ​രാ​ട്ടം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യ​ല്ലാ​തെ മ​റ്റു​മാ​ർ​ഗ​മി​ല്ല. അ​തി​നാ​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.’ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പറഞ്ഞു.

Related Posts