പാലക്കാട് മണ്ണാർകാട് നിർത്തിയിട്ട സ്‌കൂട്ടറിൽ തീപിടിച്ച് 6 വയസുകാരന് പൊള്ളലേറ്റു. ഇന്നലെ രാത്രി 11 മണിക്കാണ് പാലക്കാട് മണ്ണാർകാട് ചന്തപ്പടിയിൽ സംഭവമുണ്ടായത്. നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ഹനാനുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. ഇവർ തീ ആളിക്കത്തുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഫോൺ കോൾ യാത്രയ്‌ക്കിടെ വന്നതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി സംസാരിക്കുന്നതിനിടെയാണ് തീപിടിച്ചത്. സ്‌കൂട്ടറിൻ്റെ എഞ്ചിൻ്റെ ഭാഗത്ത് നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടൻ തന്നെ ഹംസക്കുട്ടി മകനെ എടുത്ത് മാറ്റി. പക്ഷേ മുന്നിലിരുന്ന കുട്ടിയുടെ കാലിന് പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയ ശേഷം ഹനാനെ നിന്നും വിട്ടയച്ചു.

Related Posts