സർഗധാര സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകകൃത്ത് ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള 2026ലെ ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരം പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകൻ രാജഗോപാൽ മുള്ളത്തിന് നൽകും. മാർച്ച് 22ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ വെച്ച് സർഗ്ഗധാര നടത്തുന്ന സാംസ്കാരിക പരിപാടിയോടനുബന്ധിച്ചാണ് അവാർഡ് ദാനം.

സാമൂഹ്യ സേവനത്തിൽ പ്രത്യേക അഭിനിവേശമുണ്ടായിരുന്ന രാജഗോപാൽ മുള്ളത്ത് ചെറുപ്പം മുതൽക്ക്തന്നെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ തല്പരനായിരുന്നു. സ്കൂൾ കാലം മുതൽ നാടകങ്ങളിലും, മറ്റു കലാപരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.
ഡിഫെൻസ് സെർവീസിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുമ്പോൾ എല്ലാ ഓണാഘോഷങ്ങളിലും മറ്റും നിരവധി നാടകങ്ങൾ അഭിനയിച്ചിരുന്നു. സെർവീസിൽ നിന്നും വളണ്ടീയർ വിരാമം അപേക്ഷിച്ചതിനു ശേഷം, ഡിഫെൻസ് പബ്ലിക്ക് സെക്ടറായ ഭാരത് ഇലക്ട്രോണിസിൽ നിയമനം നേടി. BEL ൽ പ്രവർത്തിക്കുമ്പോൾ BELMA യിൽ (Bharath Electronic Malayali Association ) അംഗമായി പ്രവർത്തിച്ചു. 8 വർഷത്തോളം ബെൽമയുടെ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു രാജഗോപാൽ 2008-09 ബെൽമയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ പ്രധാന സംഘടകനാകാൻ നിയോഗിക്കപ്പെട്ടു.
BEL Fine Arts Club നടത്തുന്ന ബഹുഭാഷാ നാടക മത്സരങ്ങളിൽ ബെൽമ നാടകങ്ങൾ അവതരിപ്പിച്ചു കൊണ്ട് വിജയങ്ങൾ നേടാൻ ബെൽമയുടെ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സുധാകരൻ രാമന്തളി, കമനീധരൻ തുടങ്ങി പ്രമുഖ സാംസ്ക്കാരിക പ്രവർത്തകർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും. ഒപ്പം വനിതാ ദിനാചരണവും നടക്കും. ഡോ.പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തും. യുവഗായിക ശ്രീലക്ഷ്മി ജയചന്ദ്രനെ ചടങ്ങിൽ ആദരിക്കും. നാടകഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കും.

Related Posts