ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീ സർ മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതി കട്ടിള, ദ്വാരപാലക കേസുകളിലാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒക്ടോബർ 22 ന് അറസ്റ്റിലായ മുരാരി ബാബുവിന് 90 ദിവസം കഴിഞ്ഞും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കട്ടിള, ദ്വാരപാലക കേസുകളിൽ ഒരേ ദിവസമാണ് മുരാരി ബാബു അറസ്റ്റിലായത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യപ്രതിയാണ് മുരാരി ബാബു.

Related Posts