ബാംഗ്ളൂരിൽ നിര്യാതനായി
ബാംഗ്ലൂർ വിദ്യാരണ്യപുരയിൽ തേർഡ് ബ്ലോക്കിൽ താമസിക്കുന്ന പയ്യന്നൂർ കാങ്കോൽ സ്വദേശി കെ എം ബാലകൃഷ്‌ണൻ നമ്പ്യാർ (85) (Ex-BEL) നിര്യാതനായി. മൃതദേഹം രാവിലെ 10മണി മുതൽ 3മണി വരെ വിദ്യാരണ്യപുര 3rd ബ്ലോക്കിലെ വീട്ടിൽ പൊതുദർശനത്തിനു വെക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 3.30ന് എംഎസ് പാളയയിലെ മെഡി അഗ്രഹാര (ലക്ഷ്മിപുര) ശ്മശാനത്തിൽ. ഭാര്യ: വിജയം ബി നമ്പ്യാർമക്കൾ: അനിൽ കുമാർ ബി, അരുൺ കുമാർ ബി, സ്വപ്‌ന ഉമാകാന്ത്മരുമകൾ: ദീപ്‌തി, വിനീത,
ആഡംബര കാറുകള്‍ക്കും വിദേശ മദ്യത്തിനും ഇനി ഇന്ത്യയില്‍ വില കുറയും
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ 18 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യമായി. ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ എന്നാണ് ഈ കരാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈ കരാർ നിലവില്‍ വരുന്നതോടെ അത്യാധുനിക മരുന്നുകള്‍, ആഡംബര കാറുകള്‍, വൈന്‍ എന്നിവയുള്‍പ്പെടെയുള്ള ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയും. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ളവ ഉള്‍പ്പെടെയുള്ള അത്യാധുനിക യൂറോപ്യന്‍ മരുന്നുകള്‍ക്കും വില കുറയും. കൂടാതെ ഇന്ത്യന്‍ മരുന്നുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്ക്
കർണാടകയിലെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകൾക്കും ഇനി ഗാന്ധിജിയുടെ പേര്; നിർണായക തീരുമാനവുമായി കർണാടക
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടെയും പേരിന് മുൻപ് മഹാത്മാ ഗാന്ധിയുടെ പേര് ചേർക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കർണാടക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിലായിരുന്നു സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ഫ്രീഡം പാർക്കിൽ ‘MGNREGA ബച്ചാവോ സംഗ്രാം’ എന്ന പേരിൽ കർണാടക സർക്കാർ പരിപാടി സംഘടിപ്പിച്ചത്. ‘മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സർക്കാരിന് സഹിക്കാൻ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാൻ വേണ്ടി പദ്ധതിക്ക്
ഗൂഗിളിനെതിരെ സ്വകാര്യതാ ലംഘന കേസ്; നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് ഗൂഗിൾ
ഗൂഗിൾ കമ്പനിയുടെ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ റിക്കാർഡ് ചെയ്യുന്നതിനെതിരേ സ്വകാര്യതാ ലംഘന കേസ്. 570 കോടി രൂപ കേസിൽ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് ഗൂഗിൾ. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി കോടതി രേഖകൾ പ്രകാരം 68 മില്യൺ ഡോളർ ( 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത് എങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾക്ക് ബജറ്റിൽ മുൻഗണന ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ ഗുണമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങൾ ആവർത്തിക്കും.സ്വർണക്കൊളള ഉൾപ്പടെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം. സിആർ
ഈസ്‌റ്റർ അവധി: ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കും
ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കും. ഈസ്‌റ്റർ ഏപ്രിൽ അഞ്ചിനാണെങ്കിലും 1, 2 ദിവസങ്ങളിലാണു കൂടുതൽ തിരക്കു പ്രതീക്ഷിക്കുന്നത്. മാർച്ച് 29 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും. വിഷു ബുക്കിങ് ഫെബ്രുവരിയിൽ ആരംഭിക്കും. ഏപ്രിൽ 15നാണു വിഷു.
നീലലോഹിതദാസനെതിരായ ലൈംഗികാതിക്രമക്കേസ്; ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി
ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. പരാതി നല്കാൻ രണ്ട് വർഷം കാലതാമസമുണ്ടായതായി ഹർജി പരിഗണിക്കവേ ജസ്റ്റീസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പരാതിക്കാരിയുടെ വാദങ്ങളിൽ സ്ഥിരതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ സ്റ്റേറ്റ്മെന്റും, തമ്മിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
കേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി
ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി. യാത്രക്കാരുടെ തിരക്കിനെ തുടർന്നാണ് സർവീസ് നീട്ടിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 8 സ്പെഷൽ ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലും സ്‌റ്റോപ്പുകളിലും മാറ്റമില്ല. ഫെബ്രുവരി അവസാനം വരെ നീട്ടി സ്പെഷൽ ട്രെയിനുകൾ ഹുബ്ബള്ളി-കൊല്ലം സ്പെഷൽ (07313)ഫെബ്രുവരി ഒന്നു മുതൽ 22 വരെ (ഞായറാഴ്‌ചകളിൽ മാത്രം) കൊല്ലം-ഹുബ്ബള്ളി സ്പെഷൽ (07314)ഫെബ്രുവരി 2 മുതൽ 23 വരെ (തിങ്കളാഴ്‌ചകളിൽ മാത്രം)
ESMA റിപ്പബ്ലിക് ദിനാഘോഷം
എക്സ് സർവീസ്‌മാൻ അസോസിയേഷൻ – എയർഫോഴ്സ് (ESMA) ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബെംഗളൂരു എം എസ് പാളയയിലെ മാർട്ടിയേർസ് മെമ്മോറിയൽ പാർക്കിൽവച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ, എസ്‌മ പ്രസിഡണ്ട് വെറ്ററൻ വിജയൻ, വെറ്ററൻ എം.ഒ.ജോസഫ്, മുൻ കോർപ്പറേറ്റർ പാർത്ഥിപരാജൻ, സെക്രട്ടറി സി.കെ.വി.ഉണ്ണി എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിച്ചു. ചടങ്ങിൽ മുൻ സൈനികർ, അവരുടെ കുടുംബങ്ങൾ, ബി.എം.സി.സി അംഗങ്ങൾ
ഡി.കെ.ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കയർത്ത് സിദ്ധരാമയ്യ
പ്രതിഷേധ റാലിക്കിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കയർത്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിബി-ജി റാം ജി എന്ന പേരിൽ പുതിയ പദ്ധതി കൊണ്ടുവന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം. സിദ്ധരാമയ്യ സംസാരിക്കാനായി കസേരയിൽ നിന്നെഴുന്നേറ്റ ഉടനെ, കോൺഗ്രസ് പ്രവർത്തകർ ‘ഡി.കെ, ഡി.കെ’ എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പ്രസംഗിക്കാനായി സിദ്ധരാമയ്യ വേദിയിലേക്ക് എത്തിയതോടെ മുദ്രാവാക്യം വിളി കൂടുതൽ ഉച്ചത്തിലായി. ഇതിൽ പ്രകോപിതനായി സിദ്ധരാമയ്യ