മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടര്‍ തെറ്റായ ഹെലിപ്പാഡില്‍ ഇറങ്ങി
മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ ലിംഗസുഗുർ നഗരത്തിലെ ഷെഡ്യൂൾ ചെയ്ത ഹെലിപ്പാഡിൽ നിന്ന് വ്യത്യസ്‌തമായ സ്ഥലത്ത് ലാൻഡ് ചെയ്തത് ആശയക്കുഴപ്പത്തിനിടയാക്കി. ഞായറാഴ്ചയാണ് സംഭവം. റായ്ച്ചൂർ റോഡിലെ ശ്രീനിവാസ് ലേഔട്ടിൽ പ്രത്യേകം നിർമ്മിച്ച ഹെലിപ്പാഡായിരുന്നു നിശ്ചയിച്ചത്. അവിടെ ഇറങ്ങുന്നതിന് പകരം കലബുറഗി റോഡിലെ ബി.ജെ.പി. എം.എൽ.എ മനപ്പ വജ്ജലിനായി തയാറാക്കിയ ഹെലിപ്പാഡിലാണ് ഇറങ്ങിയത്. നിയമസഭാംഗങ്ങളും പൊലീസും ജില്ല ഭരണകൂട ഉദ്യോഗസ്ഥരും നിയുക്ത ഹെലിപ്പാഡിൽ എം.എൽ.എയുടെ വരവിനായി കാത്തിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇറങ്ങുന്ന സമയത്ത്
കേരള സമാജം മാഗഡി സോൺ, യൂത്ത് വിങ്ങ് രൂപീകരിച്ചതിൻ്റെ വാർഷികം ആഘോഷിച്ചു
കേരള സമാജം മാഗഡി സോൺ യൂത്ത് വിങ്ങ് രൂപീകരിച്ചതിൻ്റെ വാർഷികം സമാജം ഓഫീസിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഷിക യോഗത്തിൽ, ഈ വർഷം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. യുവാക്കളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനായി Drug-Free Awareness Skit അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉപദേശപരമായ സമീപനം ഒഴിവാക്കി, ജീവിതാനുഭവങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന ശക്തമായ സന്ദേശം സമൂഹത്തിലേക്ക്
ശബരിമല സ്വർണക്കൊള്ള; ജയറാമിന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ ഇഡി വ്യക്തത തേടുമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ജയറാമിൻ്റെ ചിത്രം പുറത്തുവന്നിരുന്നു. സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിൽ വച്ച് നടന്ന പൂജയുടെ ചിത്രമായിരുന്നു അത്. കേസിൽ
കെ എൻ എസ് എസ് കരയോഗങ്ങളിലെ പൊങ്കാല മഹോത്സവം മാർച്ച് 3ന്
കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിൽ മാർച്ച് 3ന് പൊങ്കാല മഹോത്സവം സംഘടിപ്പിക്കും. കെ എൻ എസ് എസിൻ്റെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ നടക്കുന്ന പൊങ്കാല മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. താല്പര്യമുള്ളവർ അതാത് കരയോഗങ്ങളിൽ അല്ലെങ്കിൽ അടുത്ത പ്രദേശങ്ങളിൽ എത്തി പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാവുന്നതാണ്. സി വി രാമൻ നഗർ / തിപ്പസന്ദ്ര കരയോഗംസി വി രാമൻ നഗർ / തിപ്പസന്ദ്ര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ന്യൂ
ചിന്നു പാപ്പുവിന്റെ മരണം; സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു
സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ആണ്സുഹൃത്ത് ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. വളരെ കാലമായി ചിന്നു ആസാദ് നഗറില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. ആണ്സുഹൃത്ത് ഇടയ്ക്ക് ചിന്നുവിനൊപ്പം ഇവിടെ താമസിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്യുന്നത്.
റെയിൽവേ സ്‌റ്റേഷനിൽനിന്ന് നഷ്ടപ്പെട്ട ബാഗ് സുരക്ഷിതമായി തിരിച്ചേൽപിച്ച് റെയിൽവേ സുരക്ഷാ സേന
റെയിൽവേ സ്‌റ്റേഷനിൽനിന്ന് നഷ്ടപ്പെട്ട ബാഗ് സുരക്ഷിതമായി ഉടമസ്‌ഥനെ തിരിച്ചേൽപിച്ച് റെയിൽവേ സുരക്ഷാ സേന. കഴിഞ്ഞ ദിവസം യെലഹങ്ക റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ബാഗ് കാണാനില്ലെന്ന് ഉടമസ്‌ഥൻ പരാതി നൽകിയിരുന്നു. സ്‌റ്റേഷനിലെ ആർപി എഫ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ ട്രോളി ബാഗ് കണ്ടെത്തുകയായിരുന്നു. 17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു.
കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 31വരെ നീട്ടി
ഹുബ്ബള്ളി – കൊല്ലം, എസ്എംടിവി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മാർച്ച് അവസാനം വരെ നീട്ടിയാതായി റയിൽവേ അറിയിച്ചു. നേരത്തെ ഈ മാസം അവസാനം വരെ പ്രഖ്യാപിച്ചിരുന്ന ട്രെയിനുകളാണ് ഇപ്പോൾ മാർച്ച് അവസാനം വരെ നീട്ടിയത്. ബെംഗളുരു വഴിയുള്ള ഹുബ്ബള്ളി – കൊല്ലം പ്രതിവാര സ്പെഷൽ (07313, ബുധനാഴ്ചകളിൽ) മാർച്ച് 29 വരെ നീട്ടി. കൊല്ലം – ഹുബ്ബള്ളി പ്രതിവാര സ്പെഷൽ (07314) തിങ്കളാഴ്‌ചകളിൽ)
മെട്രോ സ്റ്റേഷനിൽ പ്രതിഷേധിച്ച തേജ്വസി സൂര്യയെ പോലീസ് അറസ്റ്റുചെയ്‌ത് നീക്കി
മെട്രോ സ്റ്റേഷനിൽ പ്രതിഷേധിച്ച ബെംഗളൂരു സൗത്ത് എം.പി തേജ്വസി സൂര്യയെ പോലീസ് അറസ്റ്റുചെയ്‌ത് നീക്കി. ഒഴിഞ്ഞ പെട്ടിയുമായി ആർ.വി. റോഡ് മെട്രോ സ്റ്റേഷനിലെത്തിയ സമരക്കാരെ പോലീസ് തടയുകയും അറസ്റ്റുചെയ്ത് നീക്കുകയുമായിരുന്നു. കേസെടുത്തശേഷം ഇവരെ വിട്ടയച്ചു. ഒപ്പമുണ്ടായിരുന്ന ജയനഗർ എം.എൽ.എ. സി.കെ. രാമൂർത്തി അടക്കമുള്ളവരെയും കേസെടുത്തശേഷം വിട്ടയച്ചു.നമ്മ മെട്രോ യാത്രാനിരക്ക് തിങ്കളാഴ്‌ചമുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, പ്രതിഷേധം ശക്തമായതോടെ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. താത്കാലികമായി നിർത്തിവെച്ചാൽപോരെന്നാണ് തേജസ്വി സൂര്യയുടെ ആവശ്യം. ജനങ്ങൾക്കുവേണ്ടി
സ്പാ പീഡനക്കേസ്; പ്രതികൾ ബംഗളൂരുവിലേക്ക് കടന്നതായി സൂചന
തിരുവല്ല സ്പാ പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളിൽ ചിലർ ബംഗളൂരുവിലേക്ക് കടന്നതായി സൂചന. കിരൺ, പ്രഷോഭ്, സജിൻ എന്നിവർ ഇപ്പോഴും ഒളിവിലാണെന്നും ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നതായി സൂചന ലഭിച്ചെന്നും പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ്
കേരള സമാജം കുടുംബസംഗമവും പുതുവർഷാഘോഷവും നടത്തി
കേരള സമാജം വൈറ്റ് ഫീൽഡ് സോണിൻ്റെ നേതൃത്വത്തിൽ കുടുംബസംഗമവും പുതുവർഷാഘോഷവും നടന്നു. കട്ടമനലൂർ കെ.എം.എം ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം സിനിമാ താരം ദിവ്യ അജയ് കുമാർ ഉദ്ഘാടനം ചെയ്തു. സോൺ ചേയർമാൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം, ജനറൽ സെക്രട്ടറി റജികുമാർ, ജോയിൻറ് സെക്രട്ടറി അനിൽകുമാർ ഒ.കെ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളീധരൻ, വിനു ജി, സോൺ കൺവീനർ ജയകുമാർ എസ്. ഫിനാൻസ് കൺവീനർ റഫി