ന​ട​ൻ നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം അപകടത്തിൽപ്പെട്ടു
Kerala
1 min read
7.0k

ന​ട​ൻ നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം അപകടത്തിൽപ്പെട്ടു

ഫെബ്രുവരി 10, 2026
0

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വ​ച്ച് ന​ട​ൻ നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ര​ഞ്ജ് സ​ഞ്ച​രി​ച്ച വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ‘മ​സ്തി​ഷ്ക മ​ര​ണം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. നി​ര​ഞ്ജ്ന് പരിക്കില്ല. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് മ​ണി​യ​ൻ​പി​ള്ള രാ​ജു ഓ​ടി​ച്ച കാ​റി​ടി​ച്ച് 2 യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ട്രി​വ​ൻ​ഡ്രം ക്ല​ബ്ബി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Continue Reading
ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ കേ​സ്; ഷിം​ജി​ത​യു‌​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ നാളെ വി​ധി
Kerala
0 min read
6.8k

ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ കേ​സ്; ഷിം​ജി​ത​യു‌​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ നാളെ വി​ധി

ഫെബ്രുവരി 10, 2026
0

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ദീപക് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ നാളെ വി​ധി. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഷിം​ജി​ത കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബ​സ് യാ​ത്ര​ക്കി​ടെ ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷിം​ജി​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​രു ദി​വ​സം കൊ​ണ്ട് ത​ന്നെ ഈ ​വീ​ഡി​യോ 23 ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. ഇ​ത് പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട്

Continue Reading
മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കാ​യി വീണ്ടും ത​ർ​ക്കം? ഡി.​കെ.ശി​വ​കു​മാ​ർ ഡ​ൽ​ഹി​യിൽ
Karnataka
1 min read
6.8k

മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കാ​യി വീണ്ടും ത​ർ​ക്കം? ഡി.​കെ.ശി​വ​കു​മാ​ർ ഡ​ൽ​ഹി​യിൽ

ഫെബ്രുവരി 10, 2026
0

ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കാ​യി വീണ്ടും ത​ർ​ക്കം തു​ടങ്ങിയെന്നു സൂചന. നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​ഭ്യൂ​ഹ​ങ്ങ​ളും വാ​ക്കു​ത​ർ​ക്ക​വും തു​ട​രു​ന്ന​തി​നി​ടെ, ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഡ​ൽ​ഹി​ക്ക് പോ​യി. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വി​ളി​ച്ച പ്രീ-​ബ​ജ​റ്റ് യോ​ഗ​ത്തി​ന് നി​ൽ​ക്കാ​തെ​യാ​ണ് ശി​വ​കു​മാ​ർ ഡ​ൽ​ഹി​ക്ക് പോ​യ​ത്. ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ​യും, ബം​ഗു​ളൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ​യും യോ​ഗ​മാ​ണ് സി​ദ്ധ​രാ​മ​യ്യ വി​ളി​ച്ച​ത്. ശിവകുമാറിൻ്റെ വകുപ്പാണ് ജ​ല​വി​ത​ര​ണ വ​കു​പ്പ്. വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു. വ​കു​പ്പു​ക​ളു​ടെ

Continue Reading
കൊയിലാണ്ടിയിൽ കുട്ടി താഴെ വീണിട്ടും അറിയാതെ ഓട്ടോയുടെ ഓട്ടം; ദൃശ്യങ്ങൾ പുറത്ത്
Kerala
0 min read
6.1k

കൊയിലാണ്ടിയിൽ കുട്ടി താഴെ വീണിട്ടും അറിയാതെ ഓട്ടോയുടെ ഓട്ടം; ദൃശ്യങ്ങൾ പുറത്ത്

ഫെബ്രുവരി 10, 2026
0

കൊയിലാണ്ടിയിൽ സ്കൂളിൽ നിന്ന് ഓട്ടോറിക്ഷയിൽ കൂട്ടുകാർക്കൊപ്പം വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർത്ഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു. തിങ്കളാഴ്ച കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്‍റെ മകൾ ആരാധ്യ (6) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്. അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി

Continue Reading
രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും
Kerala
0 min read
6.1k

രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും

ഫെബ്രുവരി 10, 2026
0

തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായായേക്കും. മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ താരവുമായി കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തി. ആദ്യമായി ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം നിലനിർത്തുക കോൺഗ്രസിന്‍റെ അഭിമാനപ്രശ്നമാണ്. വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് പല പേരുകൾക്കൊടുവിൽ രമേശ് പിഷാരടിയിലേക്ക് കോൺഗ്രസ് എത്തിയത്. സിപിഎമ്മിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കൊച്ചി മുൻ മേയർ

Continue Reading
പാർലമെൻ്റിൽ ഇന്നും പ്രതിഷേധം, ലോക് സഭ നിർത്തിവച്ചു
India
0 min read
6.7k

പാർലമെൻ്റിൽ ഇന്നും പ്രതിഷേധം, ലോക് സഭ നിർത്തിവച്ചു

ഫെബ്രുവരി 10, 2026
0

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി ലോക് സഭയിൽ സഭ ഇന്നും പ്രതിഷേധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവെച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ

Continue Reading
ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു
India
0 min read
6.8k

ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

ഫെബ്രുവരി 10, 2026
0

ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയും തലയിൽ കത്തി കുത്തിയിറക്കുകുമായിരുന്നു. കുട്ടിയുടെ തലയോട്ടിയിൽ കത്തി കുടുങ്ങിയ നിലയിലാണ് കാണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പോലീസ് എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെ പ്രദേശവാസികളെ ചോദ്യം ചെയ്തു വരുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുയാണെന്നും പോലീസ് അറിയിച്ചു.

Continue Reading
‘ഡോൺ 3’ തർക്കം; 40 കോടി രൂപ രൺവീർ സിങ് നഷ്ടപരിഹാരം നൽകണമെന്ന് നിർമ്മാതാക്കൾ
Entertainment
1 min read
6.4k

‘ഡോൺ 3’ തർക്കം; 40 കോടി രൂപ രൺവീർ സിങ് നഷ്ടപരിഹാരം നൽകണമെന്ന് നിർമ്മാതാക്കൾ

ഫെബ്രുവരി 10, 2026
0

‘ഡോൺ 3’ സിനിമയിൽ നിന്ന് നടൻ രൺവീർ സിങ് പിന്മാറിയതിനെത്തുടർന്ന് 40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തറിൻ്റെ നിർമ്മാണ കമ്പനിയായ എക്സൽ എൻ്റർടൈൻമെന്‍റ് രംഗത്തെത്തിയതായി റിപ്പോർട്ട്. ഡിസംബറിൽ സിനിമയിൽ നിന്ന് പിന്മാറിയത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് നിർമ്മാണ കമ്പനിയുടെ വാദം. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി ചിലവാക്കിയ തുക, പ്ലാനിങ്ങിലും ഷെഡ്യൂളിങ്ങിലും ഉണ്ടായ കാലതാമസം എന്നിവ കണക്കിലെടുത്താണ് 40 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമ മുടങ്ങിയതോടെ പല ഡിപ്പാർട്ട്മെന്റുകളിലെയും

Continue Reading
മലമ്പുഴയിൽ വി.എസിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം
Kerala
0 min read
7.0k

മലമ്പുഴയിൽ വി.എസിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന എ. സുരേഷിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം

ഫെബ്രുവരി 10, 2026
0

മലമ്പുഴയിൽ വി. എസിന്‍റെ പേഴ്സണൽ അസിസ്റ്റന്റും വിശ്വസ്തനുമായിരുന്നയിരുന്ന എ. സുരേഷിനെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. ദീർഘകാലം അച്യുതാനന്ദന്‍റെ പേഴ്സണൽ അസിസ്റ്റന്‍റായിരുന്ന സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് സുരേഷിനെ കണ്ട് സംസാരിച്ചു.സുരേഷിനെ സ്ഥാനാർഥിയായി ലഭിച്ചാൽ വി. എസിന്‍റെ തട്ടകമായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. അതേസമയം, മലമ്പുഴയിൽ എൽഡിഎഫ് വി.എസിന്‍റെ മകൻ അരുൺകുമാറിനെ സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Continue Reading
കാനഡയിലെ ടൊറന്‍റോയിലുണ്ടായ വെടിവയ്പ്പ്; കർണാടക സ്വദേശിയായ ഇന്ത്യൻ ടെക്കിക്ക് ദാരുണാന്ത്യം
Karnataka
0 min read
7.0k

കാനഡയിലെ ടൊറന്‍റോയിലുണ്ടായ വെടിവയ്പ്പ്; കർണാടക സ്വദേശിയായ ഇന്ത്യൻ ടെക്കിക്ക് ദാരുണാന്ത്യം

ഫെബ്രുവരി 10, 2026
0

കാനഡയിലെ ടൊറന്‍റോയിലുണ്ടായ വെടിവയ്പ്പിൽ കർണാടക സ്വദേശിയായ ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ടൊറന്‍റോയിലെ വുഡ്‌ബൈൻ ഷോപ്പിംഗ് മാളിൻ്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം. ബംഗളൂരു നെലമംഗല സ്വദേശി ചന്ദൻ കുമാർ രാജ നന്ദകുമാർ (37) ആണ് കൊല്ലപ്പെട്ടത്. സെൻ്ററിന് അടുത്ത് പാർക്ക് ചെയ്തിരുന്ന തൻ്റെ എസ്യുവിയിൽ ഇരിക്കുമ്പോഴാണ് ചന്ദന് നേരെ അക്രമികൾ വെടിയുതിർത്തത്. സ്ഥലത്തെത്തിയ പൊലീസ് ചന്ദനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദൻ്റെ കാറിൽ നിരവധി വെടിയുണ്ടകൾ

Continue Reading