കൊയിലാണ്ടിയിൽ സ്കൂളിൽ നിന്ന് ഓട്ടോറിക്ഷയിൽ കൂട്ടുകാർക്കൊപ്പം വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർത്ഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു. തിങ്കളാഴ്ച കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്‍റെ മകൾ ആരാധ്യ (6) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്.

അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി തെറിച്ചു വീണത് അറിയാതെ ഓടോ കുറെക്കൂടി മൂന്നോട്ട് ഓടി. വീണ ഉടൻതന്നെ റോഡിൽ നിന്നു ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയവർ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ വിദ്യാർഥികളെയുംകൊണ്ടു പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗത്തിയിലാണ് പോകുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.

Related Posts