തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായായേക്കും. മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ താരവുമായി കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തി.
ആദ്യമായി ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം നിലനിർത്തുക കോൺഗ്രസിന്‍റെ അഭിമാനപ്രശ്നമാണ്. വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് പല പേരുകൾക്കൊടുവിൽ രമേശ് പിഷാരടിയിലേക്ക് കോൺഗ്രസ് എത്തിയത്. സിപിഎമ്മിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കൊച്ചി മുൻ മേയർ എം.അനിൽകുമാറിന്‍റെ പേരിനാണ്.