ജൂബിലി സ്കൂൾ പ്രൈമറി വിഭാഗ വാർഷികം സ്കൂൾ പൂർവ്വവിദ്യാർത്ഥി ഡോ.അർജുൻ ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ മികച്ച സ്വപ്‌നങ്ങൾ ഉള്ളവരാകണമെന്നും ഏത് പ്രതികൂല സാഹചര്യത്തിലും സ്വപ്നസാക്ഷത്ക്കാര ശ്രമങ്ങൾ കൈവെടിയരുതെന്നും, മാർക്ക് കൂടുതൽ വാങ്ങി ജയിച്ചവരെക്കാൾ ഉന്നത സ്ഥാനത്തെത്തിയ ശരാശരിക്കാർ ഉണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് എം പി വിജയൻ, എഡുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് മുഖ്യാതിഥി ഡോ അർജുൻ ജേക്കബ് ഉമ്മൻ, ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, ജൂബിലി കോളേജ് പ്രിൻസിപ്പാൾ ഡോ. ത്രിവേണി എച്ച് എൻ എന്നിവർ സമ്മാന വിതരണം നടത്തി.

സ്കൂൾ പ്രിൻസിപ്പാൾ കല സ്വാഗതവും, അസിസ്റ്റന്റ് എച്ച് എം മേരി നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് അദ്ധ്യാപിക നിമ്മി ചാക്കോ പരിപാടി നിയന്ത്രിച്ചു. സമ്മാന വിതരണത്തിൽ അദ്ധ്യാപികമാരായ വിജയലക്ഷ്മി, ഹേമ, സിന്ധ്യ ലോബോ എന്നിവർ പങ്കെടുത്തു

വിദ്യാർത്ഥികൾ വിവിധ സംസ്ഥാനങ്ങളിലെ വർണ്ണാഭമായ പ്രാദേശിക സംഘനൃത്ത രൂപങ്ങൾ അവതരിപ്പിച്ചു.

Related Posts