ഹുബ്ബള്ളി – കൊല്ലം, എസ്എംടിവി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മാർച്ച് അവസാനം വരെ നീട്ടിയാതായി റയിൽവേ അറിയിച്ചു. നേരത്തെ ഈ മാസം അവസാനം വരെ പ്രഖ്യാപിച്ചിരുന്ന ട്രെയിനുകളാണ് ഇപ്പോൾ മാർച്ച് അവസാനം വരെ നീട്ടിയത്.

ബെംഗളുരു വഴിയുള്ള ഹുബ്ബള്ളി – കൊല്ലം പ്രതിവാര സ്പെഷൽ (07313, ബുധനാഴ്ചകളിൽ) മാർച്ച് 29 വരെ നീട്ടി. കൊല്ലം – ഹുബ്ബള്ളി പ്രതിവാര സ്പെഷൽ (07314) തിങ്കളാഴ്‌ചകളിൽ) മാർച്ച് 30 വരെ സർവീസ് നീട്ടി.

എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06523, തിങ്കളാഴ്‌ചകളിൽ) 30 വരെ സർവീസ് നീട്ടി. തിരുവനന്തപു രം നോർത്ത് – എസ്എംവിടി ബെംഗളുരു (06524, ഞായറാഴ്ചകളിൽ) മാർച്ച് 31 വരെ സർവീസ് നീട്ടി.

. എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് (06547, ബുധനാഴ്ചകളിൽ) 25 വരെ തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളുരു (06548, വ്യാഴാഴ്ചകളിൽ) 26 വരെ നീട്ടിയതായും റെയിൽവേ അറിയിച്ചു.

Related Posts