കർണാടകയിലെ മൈസൂരിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോ-പബ്ബിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരണപ്പെട്ടു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായും അവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നതായും അധികൃതർ അറിയിച്ചു. ഡാർജിലിംഗ് സ്വദേശിയായ സാഹിൻ (26), നേപ്പാൾ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ സോനു, രമേഷ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ്ബ് ഉടമ പ്രീതം പുമീത് എന്നിവർ ഉൾപ്പെടുന്നു.

തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts