ആറ്റുകാൽ പൊങ്കാലയുടെ കൂപ്പൺ വിതരണം ആരംഭിച്ചു
ശ്രീനാരായണ സമിതിയുടെ മൈലസാന്ദ്ര, സർജാപുര ഗുരു മന്ദിരങ്ങളിൽ എല്ലാ വർഷവും നടത്തിവരാറുള്ള ആറ്റുകാലമ്മയ്ക്ക് പൊങ്കാലയുടെ കൂപ്പൺ വിതരണം ആരംഭിച്ചു. ശ്രീനാരായണ സമിതിയുടെ ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗത്തിന് ശേഷം പ്രസിഡണ്ട് എൻ.രാജമോഹനനും സെക്രട്ടറി എം.കെ.രാജേന്ദ്രനും ചേർന്ന് ട്രഷറർ എബി അനൂപിന് നൽകിക്കൊണ്ട് കൂപ്പൺ വിതരണത്തിന് തുടക്കം കുറിച്ചു. പരമാവധി ഭക്തജനങ്ങളെ പങ്കെടുപ്പിച്ച് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി പൊങ്കാല അർപ്പിക്കുവാൻ ക്രമീകരണങ്ങൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ
തിരുവനന്തപുരത്ത് 300 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
300 കിലോഗ്രാമിലേറെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാപ്പനംകോട് ആണ് സംഭവം. കരകുളം സ്വദേശി അഫ്സൽ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്നോവ കാറും അതിലുണ്ടായിരുന്ന 300 കിലോഗ്രാം കഞ്ചാവും മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴായിരുന്നു അഫ്സൽ പിടിയിലായത്. നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്ത് അടുത്തിടെ നടന്നിട്ടുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും പ്രതി അഫ്സൽ സമാന കേസുകളിൽ പ്രതിയായിരുന്നു എന്നാണ്
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇസ്രയേലിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 24, 25 തീയതികളിലാണ് മോദിയുടെ സന്ദർശനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. ഏത് നേതാവാണ് അമേരിക്കൻ ജൂതരുടെ യോഗത്തിലേക്ക് അടുത്തതായി എത്തുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മറുപടി നെതന്യാഹു നരേന്ദ്ര മോദിയാണെന്ന നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണത്തിലേറിയശേഷം മോദിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമാണിത്.
കെ.എൻ.എസ്.എസ് ക്രിക്കറ്റ് ടൂർണമെൻറ്; വിജയനഗർ കരയോഗം ജേതാക്കൾ
കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിച്ച ഒൻപതാം ചാപ്റ്റർ ഇൻ്റർ കരയോഗം ക്രിക്കറ്റ് ടൂർണമെൻ്റിൽ കെ.എൻ.എസ്.എസ് വിജയനഗർ കരയോഗം ജേതാക്കളായി. തിപ്പാസാന്ദ്ര കരയോഗം റണ്ണേഴ്സ് അപ്പ് ആയി. രണ്ടു ദിവസങ്ങളിലായി 12 കരയോഗങ്ങൾ പങ്കെടുത്ത ടൂർണമെൻ്റ് ഹെബ്ബാളിലുള്ള വെറ്റനറി ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്. കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ജോയിൻ്റ് ജനറൽ സെക്രട്ടറി മോഹനകുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ
ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിനു സമാപനം
രണ്ടു ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്‌റ്റിൻ്റെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന്, കല്യാൺ നഗർ ഹൊരമാവു അഗറ റെയിൽവേ ഗേറ്റിന് സമീപം തയ്യാറാക്കിയ ഉത്സവ നഗരിയിൽ സമാപനമായി. സ്വാമിജി ഗുരുരത്നം ജ്ഞാനതപസ്സിയുടെ പ്രഭാഷണം, ഐഡിയ സ്റ്റാർ സിംഗർഫെയിം ശ്രീരാഗ്, ബൽറാം, അനുശ്രീ അനിൽ, നന്ദ എന്നിവരുടെ ഭക്തിഗാനസുധ എന്നിവ അരങ്ങേറി. ഭക്തർക്ക് അന്നദാനവും ഉണ്ടായിരുന്നു. തിരുമുടി അഴിക്കൽ ചടങ്ങോടെയാണ് കർമങ്ങൾക്ക് സമാപനമായി. കൂപ്പൺ നറുക്കെടുപ്പും നടന്നു. നറുക്കെടുപ്പിൽ വിജയികളായവരുടെ
സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ ‘സുവർണ്ണ തരംഗം-2026, സംഘടിപ്പിച്ചു
സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിൻ്റെ നേതൃത്വത്തിൽ ‘സുവർണ്ണ തരംഗം-2026, വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വസന്ത നഗറിലെ ഡോ. ബി.ആർ.അംബേദ്കർ ഭവനിൽ നടന്ന സുവർണ്ണ സംഗമത്തിൽ ജി.എം.ഇൻഫിനിറ്റി ഡയറക്ടർ എം ജെ സ്റ്റീഫൻ, ബിഗ് ബോസ് മത്സര വിജയിയും ടെലിവിഷൻ താരവുമായ അനുമോൾ, മിസ്സ് ഗ്ലോബൽ നാഷണൽ ഡയറക്ടർ മിസിസ് അർപ്പിതാദേവ്, ജഗദീഷ് കുമാർ പട്ടേൽ( മാനേജിങ് പാർട്ണർ സോവെൻ ബിൽഡ്ടെക്) എന്നിവർ മുഖ്യാതിഥികളായി. സോൺ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ
രഞ്ജി ട്രോഫി സെമി: കർണാടകയ്ക്ക് വമ്പൻ സ്കോർ
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 689 എന്ന നിലയിലാണ്. വിദ്യാദർ പാട്ടീലും സ്മരൻ രവിചന്ദ്രനുമാണ് ക്രീസിലുള്ളത്. തകർപ്പൻ സെഞ്ചുറി നേടിയ സ്മരൻ 121 റൺസും വിദ്യാദർ 35 റൺസും എടുത്തിട്ടുണ്ട്. ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലി(232)ന്റെയും കെ.എൽ. രാഹുലിന്റെ(141)യും സ്മരന്റെയും സെഞ്ചുറികളുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിയത്. ഉത്തരാഖണ്ഡിന്
പ്രേംകുമാർ നാളെ കെപിസിസി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും
നടൻ പ്രേംകുമാർ നാളെ വൈകിട്ട് കോട്ടയത്ത് നടക്കുന്ന കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ വേദിയിൽ മുഖ്യാതിഥിയായി എത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടകനായെത്തുന്ന ചടങ്ങിലാണ് പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. കഴക്കൂട്ടം എംഎൽഎയുമായ മുതിർന്ന സിപിഎം നേതാവും കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അനുനയ ചർച്ചയോട് സഹകരിക്കുന്നതിന് പ്രേംകുമാർ തയ്യാറായിരുന്നില്ല. നിലവിലെ സാഹര്യത്തിൽ പ്രേംകുമാറിനെ കഴക്കൂട്ടത്ത് നിന്നും മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.
ഭൂപേൻ കുമാർ ബോറ പാർട്ടിയിൽനിന്ന് രാജിവച്ചു; മണിക്കൂറുകൾക്കുളിൽ തിരിച്ചെത്തി
അസമിലെ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേൻ കുമാർ ബോറ പാർട്ടിയിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുളിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഭൂപേൻ രാജി സമർപ്പിച്ചത്. മണിക്കൂറുകൾക്കുശേഷം രാജി പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കാണ് ഭൂപൻ ബോറ രാജിക്കത്ത് അയച്ചത്. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും ബോറ രാജിക്കത്തിൽ പറഞ്ഞിരുന്നു.]
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് എ പി അബൂബക്കര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തര്‍ദേശീയ സംഭവങ്ങളും ചര്‍ച്ചയായി. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും എ പി അബൂബക്കര്‍ വ്യക്തമാക്കി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. ഗ്രാന്‍ഡ് മുഫ്തിയുടെ വിശുദ്ധ റമളാന്‍ സന്ദേശവും കൈമാറി.