കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിച്ച ഒൻപതാം ചാപ്റ്റർ ഇൻ്റർ കരയോഗം ക്രിക്കറ്റ് ടൂർണമെൻ്റിൽ കെ.എൻ.എസ്.എസ് വിജയനഗർ കരയോഗം ജേതാക്കളായി. തിപ്പാസാന്ദ്ര കരയോഗം റണ്ണേഴ്സ് അപ്പ് ആയി.

രണ്ടു ദിവസങ്ങളിലായി 12 കരയോഗങ്ങൾ പങ്കെടുത്ത ടൂർണമെൻ്റ് ഹെബ്ബാളിലുള്ള വെറ്റനറി ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്. കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ജോയിൻ്റ് ജനറൽ സെക്രട്ടറി മോഹനകുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി കരയോഗവും മഹിളാ വിഭാഗവും യുവജന വിഭാഗം ഭാരവാഹികൾ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

Related Posts