മുഖ്യമന്ത്രി പിണറായി വിജയൻ ആലിന് ഷെറിന്റെ മാതാപിതാക്കളെ കാണാൻ നേരിട്ടെത്തും
പത്തു മാസം പ്രായമുള്ള അവയവദാന ദാതാവ് ആലിന് ഷെറിന് ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനും ആലിന്റെ മാതാപിതാക്കളെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തും. ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിൽ ഇന്നു വൈകുന്നേരം 6 മണിക്ക് എത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ പരിപാടിക്കു ശേഷമായിരിക്കും മുഖ്യമന്ത്രി എത്തു ക. ഇരവിപേരൂരില്‍ വൈകിട്ട് പിആര്‍ഡിഎസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്.
ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്ക്?
നടൻ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന. നടൻ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടികാഴ്ച നടത്തി. ഇന്ന് രാവിലെ ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിൻ്റെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തി. തൻ്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം.
ക്ഷേമ പെന്‍ഷന് സംസ്ഥാന സർക്കാർ 1,050 കോടി രൂപ അനുവദിച്ചു
കേരളത്തിൽ ക്ഷേമപെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം തുടങ്ങും. 1,050 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ദേശീയ പെന്‍ഷന്‍
ദൈവനീതി – നോവൽ പ്രകാശനം ചെയ്തു
മലയാളത്തിലെ പ്രമുഖ പ്രസാധകരായ പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച എം. എൻ. ആർ. നായർ രചിച്ച “ദൈവനീതി” നോവലിൻ്റെ പ്രകാശനം ബാംഗ്ലൂർ ഇൻഫൻട്രി റോഡിലുള്ള ആശ്രയ ഇന്റർനാഷണൽ ഹോട്ടലിൽ നടന്നു. പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രമ പ്രസന്ന പിഷാരടി ഒരുക്കിയ കവിയരങ്ങ് പി. ഗോപകുമാർ (ഐ.ആർ.എസ്) കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. കവിയരങ്ങിൽ ബെംഗളൂരുവിലെ അറിയപ്പെടുന്ന കവികളായ ഡോ. വിനോദ് ടി. പി.,
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ രണ്ടാമത്തെ ബ്രാഞ്ച് ഉത്ഘാടനം ചെയ്തു
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ രണ്ടാമത്തെ ബ്രാഞ്ച് ഹൂഡിയിൽ ഉത്ഘാടനം ചെയ്തു. ഹൂഡി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ, വൈസ് പ്രസിഡണ്ട് ജയചന്ദ്രൻ, സെക്രട്ടറി ജിജോ, ജോയിന്റ് സെക്രട്ടറി ഗിരീഷ് പള്ളിക്കര, ട്രഷറർ ജോൺസൻ എന്നിവരെ ആദരിക്കുകയും, സെൻട്രൽ കമ്മിറ്റി ചെയർമാൻ ഡി ആർ കെ പിള്ള, പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, കോർഡിനേറ്റർ സന്തോഷ് കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ
പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേയ്ക്ക് പോകില്ല: വെള്ളാപ്പള്ളി
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേയ്ക്ക് പോകില്ലെന്നും സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ എസ്എൻഡിപിയുടെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകമാണെ ന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘സ്ത്രീ പ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേയ് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 3.5 കോടി രൂപയുടെ സ്വർണ്ണം കവർന്ന ബാങ്ക് മാനേജർ അറസ്റ്റിൽ
ബംഗളൂരുവിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ ഡെപ്യൂട്ടി മാനേജർ അറസ്റ്റിൽ. 3.5 കോടി രൂപയുടെ 2,780 ഗ്രാം സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചത്. പ്രതിയെ ബംഗളൂരു ഗിരിനഗർ പൊലീസ് പിടികൂടി. ഫെബ്രുവരി 5 ന് ബാങ്ക് ചീഫ് മാനേജർ നൽകിയ പരാതിയെത്തുടർന്നായിരുന്നു തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്തായത്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കാതെ പ്രതി കടത്തുകയായിരുന്നു. തുടർന്ന് ഒരു
ആസാമിൽ കോൺഗ്രസിന് തിരിച്ചടി; ഭുപെൻ ബോറ രാജിവച്ചു; ബിജെപിയിൽ ചേരുമെന്ന് സൂചന
ആസാമിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽ നിന്നും രാജിവച്ചു. ഭുപെൻ ബോറ കോൺഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നൽകി. ഉടൻ ബിജെപിയിൽ ചേരുമെന്നാണ് സൂചന. രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നും പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും ബോറ രാജിക്കത്തിൽ ആരോപിച്ചു. 2021 മുതൽ 25 വരെ ആസാം കോൺഗ്രസ് പാർട്ടി അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റിയത്.
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ഷോ പ്രശസ്ത പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മല്ലേശ്വരം ചൗഡയ്യ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ ഡിജിപി ജിജ മാധവന്‍ ഹരിസിങ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ടി ജോണ്‍, ജനറല്‍ കണ്‍വീനര്‍ കൃഷ്ണദാസ്, വെല്‍ഫെയര്‍ സെക്രട്ടറി ആര്‍ ഉണ്ണികൃഷ്ണന്‍ പിള്ള, ട്രഷറര്‍ ജി
ശബരിമല സ്ത്രീ പ്രവേശനം: ഒമ്പതംഗ ബെഞ്ചിന്‍റെ വാദം ഏപ്രിൽ 7 ന് തുടങ്ങും; നടപടികൾ 22-ഓടെ പൂർത്തിയാകും
സുപ്രീം കോടതിയിൽ ശബരിമലയിലെ സ്ത്രീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്‍റെ വാദം ഏപ്രിൽ 7ന് തുടങ്ങും. പുന:പരിശോധനയെ എതിർക്കുന്നവർക്ക് 3 ദിവസം അതായത് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ബെഞ്ചിൽ ആരൊക്കെയാണ് ഉള്ളതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് തുടങ്ങി 22 ഓടെ വാദം പൂർത്തീകരിക്കും. പുതിയ ഭരണഘടനാ ബെഞ്ചിന് സ്ത്രീപ്രവേശന ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.