പത്തു മാസം പ്രായമുള്ള അവയവദാന ദാതാവ് ആലിന് ഷെറിന് ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനും ആലിന്റെ മാതാപിതാക്കളെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തും. ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിൽ ഇന്നു വൈകുന്നേരം 6 മണിക്ക് എത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പരിപാടിക്കു ശേഷമായിരിക്കും മുഖ്യമന്ത്രി എത്തു ക. ഇരവിപേരൂരില്‍ വൈകിട്ട് പിആര്‍ഡിഎസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്.