ആ​സാ​മി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ ​നി​ന്നും രാ​ജി​വ​ച്ചു. ഭു​പെ​ൻ ബോ​റ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​. ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് സൂചന. രാ​ജി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യാ​ണെ​ന്നും ​ പാ​ർ​ട്ടി​യി​ൽ താ​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും ബോ​റ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ച്ചു.

2021 മു​ത​ൽ 25 വ​രെ ആ​സാം കോ​ൺ​ഗ്ര​സ് പാർട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബോ​റ​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​ധ്യ​ക്ഷസ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത്. ഗൗ​ര​വ് ഗോ​ഗോ​യി​യാ​ണ് നി​ല​വി​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ. കോ​ൺ​ഗ്ര​സ് വി​ട്ടെ​ത്തു​ന്ന ഭു​പ​ൻ ബോ​റ​യ്ക്ക് ബി​ജെ​പി​യി​ൽ അ​ർ​ഹി​ക്കു​ന്ന സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

Related Posts