കേന്ദ്രമന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്നാണ് സൂചന.
പുനഃസംഘടനയുടെ ഭാഗമായി 30ലേറെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയേക്കും. കൂടാതെ ഏകദേശം 10 മുതൽ 15 വരെ മന്ത്രിമാരോട് രാജിവയ്ക്കാൻ നിർദേശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരട് നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയതായും വിവരമുണ്ട്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ പദ്ധതി ആരംഭിക്കാനാണ് ആലോചന.