ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും വിഗ്നാൻ നഗർ റൊട്ടി സത്കാർ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു മാർട്ടിൻ സേവിയർ (സീനിയർ ഹെഡ്, അകൗണ്ട്സ് ആൻഡ് ഐ എഫ് എ, യു ആർ എസ് ഇ, ഐ എസ് ആർ ഒ )എം കെ. സുരേഷ് കുമാർ (റിട്ട. ഇന്ത്യൻ നേവി) ശശി കുമാർ (റിട്ട. ഇന്ത്യൻ ആർമി )എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാത്യു ജോസഫ് (ചലച്ചിത്ര നിർമ്മാതാവ്), എസ് മുരളി (സംഗീത സംവിധായകൻ), ഷിജി മാറോളി (പിന്നണി ഗായിക), ഉമേഷ് രാമൻ (മാധ്യമ പ്രവർത്തകൻ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി രസ്ന രാജീവ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൾ റൗഫ് എന്നിവരുടെ നേതൃത്വത്തിൽ മുരളി, ജോഷി, സുജാത, ആൻ ജോസഫൈൻ സുരേന്ദ്രൻ, രാധ, രാധിക, വിജി സലോമി, റത്തുൻ, നേഹ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മല്ലേഷ് പാളയ സ്റ്റേജ് ക്രാഫ്റ്റ് ഡാൻസ് & മ്യൂസിക് ആക്കാദമിയിലെ വിദ്യാർത്ഥികളുടെ ഭാരത നാട്യങ്ങൾ, സംഗീത പരിപാടികൾ, തിരുവാതിര, ഒപ്പന, സിനിമാറ്റിക് നൃത്തങ്ങൾ, ഓണപാട്ട് സംഘഗാനം, മെലഡി റോക്ക് മ്യൂസിക് സംഘത്തിൻ്റെ ഓർക്കസ്ട്ര എന്നിവയും അരങ്ങേറി.