ഉത്തർപ്രദേശിൽ പെട്രോൾ പമ്പിലെ ഹൈമാസ്റ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
ഉത്തർപ്രദേശിൽ പെട്രോൾ പമ്പിലെ 65 അടി ഉയരവും 40 ക്വിന്റൽ ഭാരവുമുള്ള ഹൈമാസ്റ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ്‌വാദി പാർട്ടി നേതാവ് മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ സമാജ്‌വാദി പാർട്ടി നേതാവും പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായ ലാൽ ബഹദൂർ യാദവാണ് (48) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുഗഞ്ചിൽ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് തന്‍റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു ലാൽ ബഹദൂർ യാദവ്. ഇയാളുടെ വീടിന് സമീപത്തുള്ള ഭാരത് പെട്രോളിയത്തിൽ
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരമേൽക്കും
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞയും നടക്കും. രാവിലെ പത്ത് മണിക്കാണ് പത്ത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.
വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും. KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിൻ്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.
ശബരിമല സ്വർണക്കൊള്ള; കൂടുതൽ പ്രതികളെ ചോദ്യം ചെയ്യും, ജയറാമിനു നോട്ടീസ് നൽകി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി. ഇടനിലക്കാരൻ കൽപേഷും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും. ജയശ്രീ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി. സ്വർണ്ണക്കൊള്ളയുടെ മറവിൽ കള്ളപ്പണ ഇടപാട് കൂടി നടന്നിട്ടുണ്ടോ
പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും?
നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ പ്രേംകുമാറുമായി ചർച്ച നടത്തി എല്ലാ പിന്തുണയും ഉറപ്പു നൽകി. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ചു. പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി.
ബെംഗളൂരുവിലെ റോഡരികുകളിൽ കംപോസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നത്തിനു നടപടികൾ ആരംഭിച്ചു
ബെംഗളൂരു ജൈവമാലിന്യം വീട്ടുകാർക്കു തന്നെ സംസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). ഇതിനായി നഗരത്തിലെ റോഡരികുകളിൽ കംപോസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നത്തിനു നടപടികൾ ആരംഭിച്ചു. വീട്ടുകാർ നേരിട്ടു മാലിന്യം എത്തിക്കുന്നതു പ്രോത്സാഹിപ്പിക്കാനാണ് ഇവ സ്ഥാപിക്കുന്നത്. മാലിന്യ സംസ്കരണത്തെക്കുറിച്ചു ബോധവൽക്കരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റു കോർപറേഷനുകളിലും സംവിധാനം ഏർപ്പെടുത്തും. വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് നിശ്ചിതസ്‌ഥലത്തു സംസ്കരിക്കുകയാണ് നിലവിൽ ചെയ്യുന്നത്. പൊതുസ്‌ഥലങ്ങളിൽ മാലിന്യം കുന്നു കൂടുന്നത് ഒഴിവാക്കാനാണ്
നിര്യാതയായി
തൃശ്ശൂർ കൈപ്പറമ്പ് സ്വദേശി ഡാർലി വർഗീസ് (68) തൃശ്ശൂരിൽ നിര്യാതയായി. ബെംഗളൂരു ഈജിപുരയിൽ ആയിരുന്നു താമസം. ഭർത്താവ് : സി കെ വർഗീസ്മക്കൾ: രാജു, സാജുമരുമക്കൾ: ബബിത രാജു, ആൻ സാജു മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജിനു കൈമാറും.
ട്വന്റി 20 ലോകകപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യ സൂപ്പർ 8ൽ
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യപാകിസ്ഥാനെ 61റൺസിന് തകർത്തു. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു. 20 ഓവറിൽ 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗനിറങ്ങിയ പാകിസ്ഥാൻ 17.6 ഓവറിൽ 114 റൻൺസിന് ഓൾ ഔട്ടാവുകയായിരുന്നു ബാറ്റിംഗ് തകർച്ച നേരിട്ട പാകിസ്ഥാൻ പിന്നീട് ഉസ്‌മാൻ ഖാൻ്റെ ബാറ്റിംഗിലൂടെ ചെറിയ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാൽ അതും അധിക സമയം നീണ്ടില്ല. 34 പന്തിൽ 44 റൺസെടുത്ത ഉസ്‌മാൻ ഖാനെ അക്‌സർ പട്ടേൽ പുറത്താക്കി.
40 ലക്ഷം രൂപ തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു
ബെംഗളൂരു തുമക്കൂരുവിൽ ബാങ്ക് അക്കൗണ്ടിലെ 40 ലക്ഷം രൂപ തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടം ചെയ്‌തതോടെ കൊലപാതകം പുറത്തുവരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് മകളും ഭർത്താവും ആദ്യം പറഞ്ഞത്. മുക്കിൽനിന്നു രക്തം വന്നത് കണ്ടതോടെ പുഷ്പാവതിയുടെ സഹോദരൻ എസ്.അനിൽകുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഉറക്കത്തിനിടെ പുഷ്പാവതിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് സുചിത്രയും ഭർത്താവ് സുരേഷ് കുമാറും മൊഴി നൽകി.
കർണാടക ആർ.ടി.സി. ബസുകളിൽ ലഗേജ് ചാർജ് വർധിപ്പിച്ചു
കർണാടക ആർ.ടി.സി. ബസുകളിൽ ലഗേജ് ചാർജ് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്‌ടർ ഉത്തരവിറക്കി. 15 ശതമാനം വർധന ഇന്ന് മുതൽ നിലവിൽ വരും. 30 കിലോയിൽ കൂടുതൽ തൂക്കമുള്ള ലഗേജിനാണ് ചാർജ് ഈടാക്കുക. ലഗേജ് ചാർജ് വർധിപ്പിക്കുന്നതിനനുസരിച്ച് യാത്രാ ടിക്കറ്റ് ചാർജ് വർധിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം നവംബറിലാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. അന്ന് ലഗേജ് ചാർജ് വർധിപ്പിച്ചിരുന്നില്ല. സ്‌റ്റേജ് അടിസ്ഥാനമാക്കിയാണ് ലഗേജ് ചാർജും ഈടാക്കുക. ആറ് കിലോമീറ്റർ വ്യത്യാസത്തിലാണ് സ്‌റ്റേജുകൾ