ട്വന്റി 20 ലോകകപ്പിൽ ഇന്ത്യപാകിസ്ഥാനെ 61റൺസിന്‌ തകർത്തു. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു. 20 ഓവറിൽ 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗനിറങ്ങിയ പാകിസ്ഥാൻ 17.6 ഓവറിൽ 114 റൻൺസിന് ഓൾ ഔട്ടാവുകയായിരുന്നു ബാറ്റിംഗ് തകർച്ച നേരിട്ട പാകിസ്ഥാൻ പിന്നീട് ഉസ്‌മാൻ ഖാൻ്റെ ബാറ്റിംഗിലൂടെ ചെറിയ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാൽ അതും അധിക സമയം നീണ്ടില്ല.

34 പന്തിൽ 44 റൺസെടുത്ത ഉസ്‌മാൻ ഖാനെ അക്‌സർ പട്ടേൽ പുറത്താക്കി. അക്‌സർ പട്ടേലിൻ്റെ പന്തിൽ ഇഷാൻ സ്റ്റമ്പ് ഔട്ടാക്കുകയായിരുന്നു. പാകിസ്ഥാൻ്റെ ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തുപോയത്. ഇന്ത്യൻ ബോളിംഗിൽ ബുംറ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് പാകിസ്ഥാനെ ഞെട്ടിച്ചു.

ഫർഹാൻ(0),അയുബ്(6), സൽമാൻ അലി അഗ(4), ബാബർ അസം(5) മുഹമ്മദ് നവാസ് (4), അബ്രാർ അഹമ്മദ്(0) എന്നിവരാണ് രണ്ടക്കം തികയ്ക്കാതെ പുറത്തായത് 17 ഓവർ പിന്നിട്ടപ്പോൾ 107 റൺസ് മാത്രമെടുത്ത പാകിസ്ഥാൻ പരാജയം ഉറപ്പാക്കിയിരുന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഇ​ഷാ​ൻ കി​ഷാ​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശി​വം ദു​ബെ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഇ​ഷാ​ൻ കി​ഷാ​ൻ 77 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 40 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 32 റ​ൺ​സാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും തി​ല​ക് വ​ർ​മ 25 റ​ൺ​സും എടുത്തു.

Related Posts