ഉത്തർപ്രദേശിൽ പെട്രോൾ പമ്പിലെ 65 അടി ഉയരവും 40 ക്വിന്റൽ ഭാരവുമുള്ള ഹൈമാസ്റ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ്വാദി പാർട്ടി നേതാവ് മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ സമാജ്വാദി പാർട്ടി നേതാവും പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായ ലാൽ ബഹദൂർ യാദവാണ് (48) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുഗഞ്ചിൽ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് തന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു ലാൽ ബഹദൂർ യാദവ്. ഇയാളുടെ വീടിന് സമീപത്തുള്ള ഭാരത് പെട്രോളിയത്തിൽ ആണ് അപകടം സംഭവിച്ചത്.
ഏകദേശം 65 അടി ഉയരവും 40 ക്വിന്റൽ ഭാരവുമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ക്രെയിനിന്റെ സഹായത്തോടെ അധികൃതർ സ്ഥാപിക്കുന്നതിനിടയ്ക്ക് ഇത് മറിഞ്ഞു ഓടിക്കൊണ്ടിരിക്കുകയായിരുന്നു ലാൽ ബഹദൂർ യാദവിന്റെ കാറിലേക്ക് ചെന്ന് വീഴുകയും ചെയ്തത്. നാട്ടുകാരും അധികൃതരും ഉടൻ തന്നെ അടുത്തുള്ള ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.