സുപ്രീം കോടതിയിൽ ശബരിമലയിലെ സ്ത്രീപ്രവേശന ഹർജികളിലെ ഒമ്പതം​ഗ ബെഞ്ചിന്റെ വാദം ഏപ്രിൽ 7ന് തുടങ്ങും. പുന:പരിശോധനയെ എതിർക്കുന്നവർക്ക് 3 ദിവസം അതായത് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ബെഞ്ചിൽ ആരൊക്കെയാണ് ഉള്ളതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് തുടങ്ങി 22 ഓടെ വാദം പൂർത്തീകരിക്കും. പുതിയ ഭരണഘടനാ ബെഞ്ചിന് സ്ത്രീപ്രവേശന ഹർജികൾ പരി​ഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

Related Posts