വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; രണ്ടു പേർ മരിച്ചു
വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ സംഘത്തിലെ രണ്ടു പേർ മരിച്ചു. നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ് ബീവി (58), ഇവരുടെ മരുമകൻ ഷാജി (48) എന്നിവരാണ് മരണപ്പെട്ടത്. റഷീദ് ബീവിയുടെ മകൾ സജി മോളെ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും ഉഭയകക്ഷി ചർച്ചകൾക്കുമായിട്ടാണ് അദ്ദേഹം എത്തിയത്. ഇന്നലെ രാത്രിയിൽ മുംബൈയിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് വൈകുന്നേരം മുംബൈയിലെ ലോക് ഭവനിൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനും
വി.എസിൻ്റെ മുൻ പി.എ എ. സുരേഷ് ഇനി യു.ഡി.എഫ് വേദിയിൽ
വി.എസ് അച്യുതാനന്ദൻ്റെ പിഎ ആയിരുന്ന എ.സുരേഷ് ഇന്ന് യുഡിഎഫ് വേദിയിൽ. പാലക്കാട് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’യുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുന്നത്. വൈകിട്ട് 5 ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റ് മൈതാനിയിലാണ് പരിപാടി. 13 വർഷം മുൻപ് സിപിഎം പുറത്താക്കിയ സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് യുഡിഎഫ്. നീക്കം. അതിന് മുന്നോടിയായിട്ടാണ് സുരേഷ് യുഡിഎഫ് വേദിയിലെത്തുന്നത്. രാവിലെ 10 മണിക്ക് വി.ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനോട് ഇന്നും നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കേരളത്തില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; സച്ചിന്‍ പൈലറ്റ്
കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അഴിമതിയും കൊള്ളയും ആണ് കേരളത്തില്‍ നടക്കുന്നതെന്നും എ ഐ സി സി നിരീക്ഷകന്‍ സച്ചിന്‍ പൈലറ്റ്. കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.തദ്ദേശത്തിലും ലോക്സഭയിലും കോൺഗ്രസ് ഉണ്ടാക്കിയ നേട്ടം നിയമസഭാ ഇലക്ഷനിലും ഉണ്ടാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി 28 വരെ നീട്ടി
2025ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി 28 വരെ നീട്ടി.അക്കാദമി വെബ് സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോമും നിയമാവലിയും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ 28നു വൈകുന്നേരം അഞ്ചിനു മുന്‍പായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.
കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ ഷെറിന്‍റെ പേര് നൽകും
അവയവദാനത്തിലൂടെ കേരളത്തിന്‍റെ ഹൃദയം കവന്ന ‘മാലാഖ’യായി മാറിയ ആലിൻ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും വേദനയിൽ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് പ്രഖ്യാപിച്ചു. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്‌മരണ എന്നും നിലനിർത്തുന്നതാകും സർക്കാർ തീരുമാനം. ആലിൻ്റെ
ഡോ.പൽപ്പു മെമ്മോറിയൽ സൊസൈറ്റി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഡോ. പൽപ്പു മെമ്മോറിയൽ സൊസൈറ്റി ബാംഗ്ലൂർ മലയാളികളുടെ മികച്ച രചനകൾക്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സത്യൻ പുത്തൂർ (ആത്മ കഥ – എൻ്റെ കണ്ണൂരും തോരാത്ത കണ്ണീരും), രമ പ്രസന്ന പിഷാരടി (കവിതാ സമാഹാരം – സ്വസ്തി തേ ഭൂമി), ഡോ.കെ.കെ.പ്രേംരാജ് (നോവൽ – ഷഹനായി മുഴങ്ങുമ്പോൾ), രജത് കുറ്റ്യാട്ടൂർ (ചെറുകഥാസമാഹാരം – രജത രേഖകൾ) എന്നിവർക്കാണ് പുരസ്കാരങ്ങൾ.5000 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രിൽ 19നു
ചിക്കമഗളൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
ചിക്കമഗളൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഹാവേരി സ്വദേശി യല്ലപ്പ (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹുനസെഹള്ളിയിലായിരുന്നു കാട്ടാന ആക്രമണം.സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ബാളെഹൊന്നൂർ ഒത്തുകൂടി പ്രതിഷേധിച്ചു. കാട്ടാന ആക്രമണം തടയാൻ ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാമെന്ന് ഉറപ്പു നൽകി.
ഐക്യത്തിനും സമാധാനത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യം; പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം കാന്തപുരം
ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിങ്ങൾക്ക് രാജ്യത്ത് അരക്ഷിതാവസ്ഥ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പുരോഗതിക്കും ഐക്യത്തിനും സമാധാനത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി മോദിയുമായുളള കൂടിക്കാഴ്ചയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാനുഷിക ലക്ഷ്യങ്ങളോടുളള പ്രതിബദ്ധത തുടരുമെന്നും കൂടിക്കാഴ്ചയിൽ സന്തുഷ്ടനെന്നും