ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന് കത്തയച്ചു. താരിഖ് റഹ്‌മാന് ആശംസകള്‍ അറിയിച്ച മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കണമെന്ന് നരേന്ദ്രമോദി കത്തില്‍ ആവശ്യപ്പെട്ടു.ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. താരിഖ് റഹ്‌മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്.
നയന്ദഹള്ളിയിൽ 4 എക്സ്‌പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്
മൈസൂരുവിൽ നിന്നുള്ള 4 എക്സ്‌പ്രസ് ട്രെയിനുകൾക്ക് നയന്ദഹള്ളിയിൽ സ്റ്റോപ് അനുവദിച്ചു. മൈസൂരു – കെഎസ്ആർ ബെംഗളുരു ചാമുണ്ഡി എക്സ്‌പ്രസ് (16215/16216), മൈസൂരു – ബാഗൽകോട്ട് ബസവ എക്സ്‌പ്രസ് (17207/17308), മൈസൂരു – പന്ധാർപുർ എക്സ്‌പ്രസ് (16535/16536), തൂത്തുക്കുടി – മൈസൂരു എക്സ്‌പ്രസ്(16235/16236) എന്നീ ട്രയിനുകൾക്കാണ് സ്റ്റോപ് അനുവദിച്ചത്.
ഗവ. ജീവനക്കാർക്കെതിരെയുളള അതിക്രമങ്ങൾ ജാമ്യമില്ലാ കുറ്റം; നിയമ നിർമാണവുമായി കർണാടക സർക്കാർ
ഗവ. ജീവനക്കാർക്കെതിരെയുളള അതിക്രമങ്ങൾ ജാമ്യമില്ലാ കുറ്റമാക്കുന്ന നിയമ നിർമാണവുമായി കർണാടക സർക്കാർ. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കു നേരെ കയ്യേറ്റം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമനിർമാണം. 3 വർഷം വരെ തടവും 50000 രൂപ വരെ പിഴയുമാണ് കർണാടക പ്രൊഹിബിഷൻ ഓഫ് വയലൻസ് എഗൻസ്റ്റ് ഗവൺമെന്റ് സെർവന്റ്സ് ബില്ലിൻ്റെ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ ബാറുകളുടെ പ്രവർത്തനസമയം നീട്ടി
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം നീട്ടി. എല്ലാ ബാറുകളും ഇനി മുതൽ രാവിലെ പത്തുമുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തിക്കുക. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം നിലവിൽ വരും. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ദീർഘകാലമായി ഇക്കാര്യം ആവശ്യപ്പെട്ടതിനാലാണ് സർക്കാർ തീരുമാനമെടുത്തത്.
ഇമ്രാൻ ഖാന് മതിയായ ചികിത്സ ലഭ്യമാക്കണം; പാക് സർക്കാരിന് കത്തയച്ച് ക്രിക്കറ്റ് ഇതിഹാസങ്ങൾ
ലോക ക്രിക്കറ്റിലെ 14 ഇതിഹാസ നായകന്മാർ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് നായകനുമായ ഇമ്രാൻ ഖാന് മതിയായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാക് സർക്കാരിന് കത്തയച്ചു. മതിയായ ചികിത്സയും പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യയിൽ നിന്നടക്കം അഞ്ച് രാജ്യങ്ങളിലുള്ള മുൻ ക്യാപ്‌ടന്മാർ പാകിസ്ഥാൻ സർക്കാരിന് കത്തയച്ചത്. കപിൽ ദേവ്, അലൻ ബോർഡർ, സുനിൽ ഗവാസ്കർ, ഗ്രെഗ് ചാപ്പൽ, സ്റ്റീവ് വോ, ബെലിൻഡ ക്ലർക്ക്, ഇയാൻ ചാപ്പൽ, മൈക്കൽ
ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി
ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായതാണ് വിവരം. തായ്ലൻഡിൽ നിന്നെത്തിച്ച അഞ്ച് കോടിയുടെ ഹൈഡ്രോ കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്ത്. ലെയ്സ്, ചോക്കലേറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവുമായി മലയാളികളായ അജ്‌മൽ, മജീദ് എന്നിവരാണ് പിടിയിലായത്. ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും നടന്ന ലഹരിവേട്ടയിൽ 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. ലഹരിമരുന്നുമായി രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം. അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്.ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം – ജയറാം കൂട്ടിച്ചേർത്തു.
കണ്ണൂരിൽ മകൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ അമ്മ മരിച്ചു
കസേരയോടെ മകൻ മുറ്റത്തേക്കു വലിച്ചെറിഞ്ഞ അമ്മ മരിച്ചു. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്
വീട്ടിൽ നിന്ന് 20 പവനും അരലക്ഷം രൂപയും കവർന്നു; സംഭവം കർണാടകയിൽ
കർണാടകയിലെ വിജയപുരയിൽ ശാരദ നഗറിലുള്ള സോമശേഖര ഗാനിയുടെ വീട്ടിൽ നിന്ന് 20 പവനും അരലക്ഷം രൂപയും കവർന്നു. ശിവരാത്രി ആഘോഷത്തിന് ശേഷം കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം പുറത്തറിയുന്നത്. 270 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു. വീട്ടുകാർ ശിവരാത്രി ചടങ്ങുകൾക്ക് ക്ഷേത്രത്തിൽ സംബന്ധിക്കുകയും ഗ്രാമവാസികൾ ഇന്ത്യ – പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ ആഘോഷത്തിൽ മുഴുകുകയും ചെയ്ത അവസരം മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
സുവർണ്ണ കർണാടക കേരള സമാജം മൈസൂർ ജില്ല, മെൻ്റലിസം ഷോ സംഘടിപ്പിച്ചു
സുവർണ്ണ കർണാടക കേരള സമാജം മൈസൂർ ജില്ലയുടെ നേതൃത്വത്തിൽ, പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച Tricksmania 2.0 പരിപാടി സംഘടിപ്പിച്ചു. പ്രോഗ്രാം ചെയർമാനും സുവർണ്ണയുടെ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ടുമായ ഡോ. അനിൽ തോമസ്, മൈസൂർ ഡിസ്ട്രിക്ട് പ്രസിഡണ്ട് ജോർജ് കുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി ഹരിനാരായണൻ നായർ, ട്രഷറർ മധു, മറ്റ് സോണുകളുടെ ചെയർമാൻമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ഡിസ്ട്രിക് സെക്രട്ടറി ഹരിനാരായണൻ നായർ സംഘടനയുടെ പ്രവർത്തനത്തെപ്പറ്റിയും