മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും ഉഭയകക്ഷി ചർച്ചകൾക്കുമായിട്ടാണ് അദ്ദേഹം എത്തിയത്.
ഇന്നലെ രാത്രിയിൽ മുംബൈയിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് വൈകുന്നേരം മുംബൈയിലെ ലോക് ഭവനിൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകും.