കല ബാംഗ്ലൂരിൻ്റെ മൂന്നാം ചരിത്ര സമ്മേളനം ആവേശമായി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കർണാടകയിലെ പ്രമുഖ മലയാളി ഇടതുപക്ഷ സംഘടനയായ കല ബാംഗ്ലൂരിൻ്റെ മൂന്നാം ചരിത്ര സമ്മേളനം ജനപങ്കാളിത്തവും സംഘടനാ ആവേശവുംകൊണ്ട് ശ്രദ്ധേയമായി സമാപിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 200 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടപടികളോടെ ആരംഭിച്ച സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിന് 10 മണിക്ക് തുടക്കമായി. മുതിർന്ന സിപിഐ(എം) നേതാവ് വി. ജെ. കെ. നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമകാലിക സാമൂഹ്യ-രാഷ്ട്രീയ
കേരളത്തിൽ കനത്ത മഴ; പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, കാസർകോട്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
സിജെപി പ്രതിഷേധം: കേസുകള്‍ പിൻവലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് എടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ എല്ലാ കേസുകളും ഒരുമിച്ച് പിൻവലിക്കാൻ കഴിയില്ലെന്നും, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രതിഷേധം നേരിടുന്നതിനിടെ അമിത ബലം
എൻ.എസ്സ്.എസ്സ് കർണ്ണാടക ആർ.ടി.നഗർ കരയോഗം ഭാരവാഹികൾ
എൻ.എസ്സ്.എസ്സ് കർണ്ണാടക ആർ.ടി.നഗർ കരയോഗം വാർഷിക പൊതു യോഗം നടത്തി. കരയോഗം ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി ഗോപാലകൃഷ്ണ പിള്ള (പ്രസിഡണ്ട്)കെ. ജി. അനിൽകുമാർ (സെക്രട്ടറി)സി.എൻ.ശശിധരൻ (ട്രഷറർ)എ.കെ.നായർ, ആർ.വിജയൻ നായർ, എം.എസ്സ്.ശിവപ്രസാദ്, പി.എം.ശശീന്ദ്രൻ, എം.ഡി.വിശ്വനാഥൻ നായർ, പി. കൃഷ്ണകുമാർ (ബോർഡ് മെമ്പർമാർ) സ്ത്രീ ശക്തി ഭാരവാഹികളായി ലളിത എസ്സ്. നായർ (പ്രസിഡണ്ട്)ജയ എം. നായർ (സെക്രട്ടറി)ജയ മോഹൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് വമ്പൻ ജയം
ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജൻ സൂരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ വമ്പൻ വിജയം സ്വന്തമാക്കി. ബിജെപി സ്ഥാനാർഥി നീരജ് കുമാറിനെ 19,324 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പ്രശാന്ത് കിഷോർ 64,151 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥി നീരജ് കുമാറിന് 44,827 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വർഷങ്ങളായി ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ബങ്കിപ്പൂർ മണ്ഡലം പിടിച്ചടക്കാൻ ജൻ സൂരാജ് പാർട്ടിക്ക് കഴിഞ്ഞത് ശ്രദ്ധേയമായ രാഷ്ട്രീയ നേട്ടമായാണ്
മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ കലാപം; രാജിപ്രഖ്യാപനവുമായി എംഎൽഎമാർ
കർണാടക കോൺഗ്രസ് സർക്കാരിൻ്റെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഭരണകക്ഷിക്കുള്ളിൽ അതൃപ്തി രൂക്ഷമായി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ എംഎൽഎമാർ രാജി പ്രഖ്യാപിച്ചതോടെ പാർട്ടി പ്രതിരോധത്തിലായി. അസന്തുഷ്ട നേതാക്കളെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടിട്ടുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ടി.ബി.ജയചന്ദ്രയും രാജി സമർപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ മന്ത്രിസഭാ വികസനം
കർണാടക മന്ത്രിസഭ വിപുലീകരണം; 20 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടന്നു. ബെംഗളൂരുവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ 20 പുതിയ മന്ത്രിമാർ ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിൽ ഒമ്പത് പുതുമുഖങ്ങൾക്ക് അവസരം നൽകിയതോടൊപ്പം, വിവിധ മേഖലകൾക്കും സാമൂഹിക വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് പട്ടിക തയ്യാറാക്കിയത്. മന്ത്രിസഭയിൽ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം ലഭിച്ചത്. പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗത്തിൻ്റെ ഇൻറർ കരയോഗം ചെസ് ടൂർണമെന്റ് സെപ്റ്റംബർ 6-ന്
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർ കരയോഗം ചെസ് ടൂർണമെന്റ് കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്റർ കരയോഗം ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 6-ന് രാവിലെ 10 മണി മുതൽ മല്ലേഷ്പ്പാള്യയിലെ ജലകണ്ടേശ്വര ക്ഷേത്രം മെയിൻ റോഡിലുള്ള ശക്തി ഗണപതി ക്ഷേത്രത്തിന് മുകളിലെ കൺവെൻഷൻ ഹാളിലാണ് മത്സരം നടക്കുന്നത്. വിവിധ കരയോഗങ്ങളിൽ നിന്നുള്ള ചെസ് പ്രേമികൾക്ക് പങ്കെടുക്കാവുന്ന ഈ ടൂർണമെന്റിലൂടെ
മകളെ ബസ് കയറ്റിവിട്ട ശേഷം നടന്നുപോയ യുവതി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു
മകളെ ബസിൽ കയറ്റിവിട്ട ശേഷം സ്കൂട്ടറിലേക്കു മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് 48-കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സൻ്റെ ഭാര്യ സിന്ധു (48)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ചാലക്കുടിയിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട് വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചത്. തുടർന്ന് ബസ് ദേശീയപാതയോരത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡിൽ വീണ സിന്ധുവിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങിയതായാണ്
എസ്. ശ്രീജിത്തിൻ്റെ സ്ഥാനക്കയറ്റം വിവാദത്തിൽ; വിശദീകരണം തേടി ഹൈക്കോടതി
എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് എന്തിനാണ് ഇത്രയും തിടുക്കത്തിൽ സ്ഥാനക്കയറ്റം നൽകിയതെന്ന് കോടതി ചോദിച്ചു. സ്ഥാനക്കയറ്റം ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും സർക്കാർ നിലപാടിൽ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർ നിയമനം നൽകുന്നതിൽ എസ്. ശ്രീജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണവുമായി കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. അന്നത്തെ