കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗം ‘ലയം ഭജന സംഘം’ അവതരിപ്പിച്ചു
കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗത്തിൻ്റെയും മഹിളാ വിഭാഗം ഐശ്വര്യയുടെയും നേതൃത്വത്തിൽ സോമശെട്ടിഹള്ളിയിലെ ആറ്റുകാൽ ദേവി ക്ഷേത്രനടയിൽ ‘ലയം ഭജന സംഘം’ ഭക്തിസാന്ദ്രമായ ഭജന അവതരിപ്പിച്ചു. നിഷ, ശാന്ത, ശശികുമാർ, പ്രകാശ്, സൂരജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വിരുന്ന് വിവാദം; ‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, തെറ്റ് പറ്റിപ്പോയി’ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
വിരുന്ന് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തബാധിത പ്രദേശത്ത് സന്ദർശനത്തിനിടെ ഭക്ഷണം കഴിച്ചതിനെ ചൊല്ലിയുള്ള വിമർശനങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, താൻ സൽക്കാരത്തിന് പോയതല്ലെന്നും ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഭക്ഷണം കഴിച്ചതെന്നും വ്യക്തമാക്കി. രാവിലെ മുതൽ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ ചുമതലയുള്ള മന്ത്രിമാർ, കലക്ടർമാർ, എംഎൽഎമാർ എന്നിവരുമായി തുടർച്ചയായി ബന്ധപ്പെടുകയും സ്ഥലത്ത് എത്തേണ്ട സാഹചര്യമുണ്ടോയെന്ന് അന്വേഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിച്ചുവെന്നും അതിനെ ചൊല്ലി നടക്കുന്ന
അഞ്ച് വർഷത്തിനകം വീട് നിർമിക്കണം; ഇല്ലെങ്കിൽ പ്ലോട്ട് സർക്കാർ തിരിച്ചുപിടിക്കും
കർണാടക ഹൗസിംഗ് ബോർഡ് (KHB) ഉൾപ്പെടെയുള്ള സർക്കാർ ഭവന പദ്ധതികളിലൂടെ അനുവദിച്ച പ്ലോട്ടുകളിൽ അഞ്ച് വർഷത്തിനകം വീട് നിർമിക്കാത്തവരിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രിയും നഗരവികസന മന്ത്രിയുമായ ഡി.കെ.ശിവകുമാർ വ്യക്തമാക്കി. സർക്കാർ പ്ലോട്ടുകൾ നിക്ഷേപ ആവശ്യങ്ങൾക്കായി വാങ്ങി വർഷങ്ങളോളം ഒഴിച്ചിടുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഭൂമിയുടെ പ്രയോജനം ലഭിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നഗരങ്ങളിൽ ഭവനക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഭൂമി ഫലപ്രദമായി
കർണാടകയിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 20 മന്ത്രിമാർക്ക് അവസരം
കർണാടകയിലെ പുതിയ മന്ത്രിസഭയുടെ പട്ടിക അന്തിമമായി. 20 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭയിൽ ഒമ്പത് പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ, മലയാളി നേതാവ് എൻ.എ. ഹാരിസിനും മുൻ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവിനും ഇടം ലഭിച്ചില്ല. വിവാദ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിട്ടിരുന്ന സമീർ അഹമ്മദ് ഖാൻ മന്ത്രിസഭയിൽ സ്ഥാനം നിലനിർത്തി. ജി.എസ്. പാട്ടീൽ നിയമസഭാ സ്പീക്കറായും പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ചെയർമാനായി സലീം
കാവേരി തർക്കം: സർവകക്ഷി യോഗം വേണമെന്ന് പ്രതിപക്ഷം; സമ്മർദ്ദത്തിൽ വിജയ് സർക്കാർ
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സി.ജോസഫ് വിജയ് നേരിടുന്ന ആദ്യ വലിയ രാഷ്ട്രീയ വെല്ലുവിളിയായി കാവേരി നദീജല തർക്കം മാറിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഡിഎംകെ സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ സർവകക്ഷി യോഗം അനിവാര്യമല്ലെന്നാണ് ടിവികെ സർക്കാരിൻ്റെ നിലപാട്. കാവേരി വിഷയം നിയമസഭയിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും, പ്രതിപക്ഷം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് വിവാദം ഉയർത്തുന്നതെന്നും ടിവികെ നേതാവ് സി.ടി.ആർ. നിർമ്മൽ കുമാർ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴ് പ്രതികൾക്ക് ജാമ്യം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് കർശന ഉപാധികളോടെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കിരൺ പി.എസ്, ജീവൻ, അനിൽ കുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർഥ് എസ്., ഷെഫീഖ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ കുറ്റാരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പ്രതികൾ 67
നെൻമാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
പാലക്കാട് നെൻമാറയിലെ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും, ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് താഴേക്ക് പതിച്ചെങ്കിലും മരങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ കൂടുതൽ വലിയ ദുരന്തം ഒഴിവായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും പൊലീസും
ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണെ വെറുതെവിട്ടു
മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (WFI) അധ്യക്ഷനും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതികളിൽ ഡൽഹി വിചാരണക്കോടതി വെറുതെവിട്ടു. തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയും
കാവേരി തർക്കം ഇന്ന് സുപ്രീംകോടതിയിൽ; ജലവിഹിതം ആവശ്യപ്പെട്ട് തമിഴ്നാട്, എതിർപ്പുമായി കർണാടക
കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി നിർദേശിച്ച പ്രകാരം കർണാടകം വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്നാടിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമം നിലനിൽക്കുന്നതിനാൽ നിലവിൽ തമിഴ്നാടിന് വെള്ളം നൽകാനാകില്ലെന്ന നിലപാടിൽ കർണാടക സർക്കാർ ഉറച്ചുനിൽക്കുകയാണ്. 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് ജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവാണ് തർക്കത്തിന് കാരണം. ഉത്തരവിനെതിരെ കർണാടക നിയമപരമായും ഭരണപരമായും
വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി; ഇന്ന് സുപ്രീംകോടതി പരിഗണിക്കും
സിജെപി സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടികളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾക്ക് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പരീക്ഷാ