കർണാടകയിലെ പുതിയ മന്ത്രിസഭയുടെ പട്ടിക അന്തിമമായി. 20 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭയിൽ ഒമ്പത് പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ, മലയാളി നേതാവ് എൻ.എ. ഹാരിസിനും മുൻ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവിനും ഇടം ലഭിച്ചില്ല.
വിവാദ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിട്ടിരുന്ന സമീർ അഹമ്മദ് ഖാൻ മന്ത്രിസഭയിൽ സ്ഥാനം നിലനിർത്തി. ജി.എസ്. പാട്ടീൽ നിയമസഭാ സ്പീക്കറായും പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ചെയർമാനായി സലീം അഹമ്മദിനെയും ഡെപ്യൂട്ടി ചെയർപേഴ്സണായി ഉമാശ്രീയെയും നിയമിക്കും. പുതിയ മന്ത്രിസഭയിൽ ഒമ്പത് പുതുമുഖങ്ങളും ഒരു വനിതാ മന്ത്രിയും മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്.
പി.എം. നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടഗി, രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, സമീർ അഹമ്മദ് ഖാൻ, റിസ്വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിങ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയാനന്ദ കഷപ്പനവർ, ലക്ഷ്മൺ സാവഡി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ.