ബെംഗളൂരുവിലെ ചിക്കബാനവാരയിൽ 35കാരനെയും നാലുവയസുകാരനായ മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരുടെയും മരണം സംശയാസ്പദ സാഹചര്യത്തിലാണെന്നും പൊലീസ് അറിയിച്ചു.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അഭിനന്ദനും മകനുമാണ് മരിച്ചത്. ഭാര്യ ബന്ധുവീട്ടിൽ പോയി ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഭർത്താവിനെയും മകനെയും അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇരുവരുടെയും ശരീരത്തിൽ വലിയ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തമാകൂ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts