​കന്ന​ഡ സീ​രി​യ​ൽ ന​ടി സി.​എം.​ന​ന്ദി​നി​യെ (26) ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ന്ദി​നി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബാംഗ്ലൂരിലെ കെ​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​ഷാ​ദാ​വ​സ്ഥ​യും വ്യ​ക്തി​പ​ര​മാ​യ കാര്യങ്ങളും ത​ന്നെ അ​ല​ട്ടു​ന്നു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. അ​ഭി​ന​യ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​രു​ന്നു ന​ന്ദി​നി​ക്ക് താ​ൽ​പ​ര്യം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നും വി​വാ​ഹി​ത​യാ​കാ​നും വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.

ന​ന്ദി​നി​യു​ടെ പി​താ​വ് 2019ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു. അഭിനയം നിർത്തി ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ലഭിക്കുന്ന ജോ​ലി​ക്ക് ചേ​രാൻ ന​ന്ദി​നി​യെ വീട്ടുകാർ നിർബന്ധിച്ചി​രു​ന്നു. നന്ദിനി അഭിനയിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. ജോ​ലി​യി​ൽ ചേ​ർന്ന് വി​വാ​ഹി​ത​യാ​വാൻ കു​ടും​ബം പറഞ്ഞിരുന്നു. ഇ​തി​ൽ ന​ന്ദി​നി​ക്ക് ഒ​ട്ടും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ആത്മഹത്യകു​റി​പ്പി​ൽ പ​റ​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടുത്തു.

Related Posts