ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് നാളെ ഉച്ചക്ക് രണ്ടു മണി മുതൽ 3ന് രാവിലെ പത്ത് മണി വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടും.

മൈസുരുവിൽനിന്ന് മംഗളുരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ ആർ നഗർ, ഹോളേനരസിപൂർ, ഹാസൻ, സകലേശ്‌പുർ വഴിയും മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നട ജില്ലയിലെ മണി, സകലേഷ്പൂർ, മൈസൂരു വഴിയും കടന്നുപോകണം. മടിക്കേരി ആർ.എം.സിയും കെ.എസ്.ആർ.ടി.സി ഡിപ്പോയും താൽക്കാലികമായി ബസ് സ്റ്റാൻഡാക്കി മാറ്റും. സ്വകാര്യ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ജി.ടി സർക്കിളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. ബസ് സ്റ്റാൻഡുകൾ എല്ലാം പാർക്കിങ്ങിനായി തുറന്നുനൽകും.

വിരാജ്പേട്ടയിൽനിന്ന് ഗോണിക്കൊപ്പ തിത്തിമത്തി വഴി മൈസുരുവിലേക്ക് പോകുന്നവ കൈകേരി ഗ്രാമത്തിലെ കുളത്ത്കാഡ്-ആറ്റൂർ സ്‌കൂൾ ജംങ്ഷൻ – പാലിബെട്ടിലെ സ്റ്റോർ ജംങ്ഷൻ – തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകണം. മൈസൂരുവിൽനിന്ന് തിത്തിമത്തി, ഗോണിക്കൊപ്പ വഴി വിരാജ്‌പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ തിത്തിമത്തി, പാലിബെട്ട, അമ്മത്തി വഴി വിരാജ്‌പേട്ടയിലേക്കും കേരളത്തിൽ നിന്ന് പെരുമ്പാടി-ഗോണിക്കൊപ്പ വഴി മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി-വിരാജ്പേട്ട-അമ്മത്തി സിദ്ദാപൂർ-പെരിയപട്ടണ- മൈസൂരു വഴിയും കടന്നുപോകണം.

Related Posts