ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ വരുമ്പോൾ പാലോട്ടുപള്ളി ടൗണിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ന്യൂ മാഹി സ്വദേശി പെരിങ്ങാടി യു.കെ. റിഹാബ് (31) ആണ് പിടിയിലായത്. മട്ടന്നൂർ ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. ഇയാൾ സ്‌ഥിരമായി ലഹരി മരുന്നു കടത്താറുണ്ടെന്ന് മട്ടന്നൂർ പൊലീസ് പറഞ്ഞു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ മട്ടന്നൂർ സബ് ഇൻസ്പെക്ടർ സി.പി. ലിനേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിൽ ഒന്നരലക്ഷത്തിലധികം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷവും ഇയാൾ ലഹരി മരുന്നുമായി പോലീസ് പിടിയിലായിരുന്നു.