ക​ര്‍​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ ബൈ​പ്പ​ന​ഹ​ള്ളി​യി​ല്‍ ഫ്‌​ളാ​റ്റി​ന് പ​ണം ന​ല്‍​കേ​ണ്ടി​വ​രി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് സ​ബ്‌​സി​ഡി​യാ​യി 8.7 ല​ക്ഷം രൂ​പ ന​ല്‍​കും. എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ത്തി​ന് സ​ബ്‌​സി​ഡി​യാ​യി 9.5 ല​ക്ഷം രൂ​പ ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി. ബാ​ക്കി വ​രു​ന്ന തു​ക​യ്ക്ക് വാ​യ്പ സൗ​ക​ര്യം ഒ​രു​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ ഫ്‌​ളാ​റ്റു​ക​ള്‍ കൈ​മാ​റി തു​ട​ങ്ങു​മെന്നും അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ഉടൻ ത​യാ​റാ​ക്കുമെന്നും ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നേ​ര​ത്തെ ബി​ബി​എം​പി സ​ബ്‌​സി​ഡി മാ​ത്ര​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നതെങ്കിൽ, കർണാടക സ​ർ​ക്കാ​രി​ന്‍റെ സ​ബ്‌​സി​ഡി​യ്ക്ക് പു​റ​മേ കേ​ന്ദ്ര സ​ബ്‌​സി​ഡി​യും ല​ഭ്യ​മാ​ക്കാൻ ശ്രമിക്കും. അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കും എ​ന്നാ​യി​രു​ന്നു ആദ്യം പ്ര​ഖ്യാ​പിച്ചത്. ബൈ​യ​പ്പ​ന​ഹ​ള​ളി​യി​ലെ വീ​ടു​ക​ള്‍ സൗ​ജ​ന്യ​മാ​യി കൈ​മാ​റി​ല്ലെ​ന്നും വീ​ടി​ന് ഓ​രോ​രു​ത്ത​രും അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ന​ല്‍​ക​ണ​മെ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 11.2 ല​ക്ഷം രൂ​പ​യു​ടെ വീ​ട് അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്ക് ന​ല്‍​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്.
ഡി​സം​ബ​ര്‍ ഇ​രു​പ​തി​നാ​ണ് യെ​ല​ഹ​ങ്ക​യി​ലെ കൊ​ഗി​ലു ഗ്രാ​മ​ത്തി​ല്‍ കൈ​യേ​റ്റം ആ​രോ​പി​ച്ച് നാ​ന്നൂ​റി​ല​ധി​കം വീ​ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​മാ​റ്റി​യ​ത്.

Related Posts