ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം നടത്തി
Association News
1 min read
4.0k

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം നടത്തി

ഓഗസ്റ്റ്‌ 3, 2026
0

ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് വച്ച് നടന്ന ‘പാടാം നേടാം’ എന്ന പരിപാടിയിൽ അഞ്ച് വിഭാഗങ്ങളിലായി നടത്തിയ പാട്ട് മത്സരത്തിൽ അഞ്ച് വയസ് മുതൽ എഴുപത് വയസ് വരെയുള്ള ഗായകർ മപങ്കെടുത്തു. ഉദ്‌ഘാടന യോഗത്തിൽ ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ എസ്.മുരളി പരിപാടി ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഷിജി മറോളി

Continue Reading
വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്; ജനം സഹകരിക്കണമെന്ന് മന്ത്രി വിഷ്ണുനാഥ്
Kerala
0 min read
4.5k

വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്; ജനം സഹകരിക്കണമെന്ന് മന്ത്രി വിഷ്ണുനാഥ്

ഓഗസ്റ്റ്‌ 3, 2026
0

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് ജനങ്ങളോട് അഭ്യർഥിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പുകൾ അവഗണിക്കാതെ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സാഹചര്യത്തിൽ വീടുകളുടെ ടെറസുകളിൽ അഭയം പ്രാപിക്കുന്നത് സുരക്ഷിതമല്ലെന്നും, രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇത് ഇടയാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സാഹചര്യം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ

Continue Reading
വിജയ്‌യുടെ ബെംഗളൂരു സന്ദർശനം മാറ്റി; തൻ്റെ അഭ്യർഥന മാനിച്ചെന്ന് മുഖ്യമന്ത്രി
Karnataka
1 min read
3.7k

വിജയ്‌യുടെ ബെംഗളൂരു സന്ദർശനം മാറ്റി; തൻ്റെ അഭ്യർഥന മാനിച്ചെന്ന് മുഖ്യമന്ത്രി

ഓഗസ്റ്റ്‌ 3, 2026
0

കാവേരി നദീജല തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ബെംഗളൂരു സന്ദർശനം മാറ്റിവെച്ചതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. തൻ്റെ അഭ്യർഥന മാനിച്ചാണ് വിജയ് തീരുമാനം എടുത്തതെന്നും അദ്ദേഹത്തിൻ്റെ പക്വമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. വിജയ് രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും ഉത്തരവാദിത്തത്തോടെയും ധൈര്യത്തോടെയും തീരുമാനങ്ങൾ എടുക്കുന്ന നേതാവാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ കൂടിക്കാഴ്ച നടത്തുന്നതിന് പകരം കൂടുതൽ അനുകൂലവും സൗഹാർദ്ദപരവുമായ

Continue Reading
പ്രസവശേഷം നവജാത ശിശുവിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; യുവതി പിടിയിൽ
Kerala
1 min read
4.3k

പ്രസവശേഷം നവജാത ശിശുവിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം; യുവതി പിടിയിൽ

ഓഗസ്റ്റ്‌ 3, 2026
0

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ 20-കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചെന്ന സംശയത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ഗുരുതര രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലെത്തിയത്. ഗർഭം അലസിപ്പിക്കാൻ നേരത്തെ മരുന്ന് കഴിച്ചതായും ഇതാണ് രക്തസ്രാവത്തിന് കാരണമായതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ പ്രവേശിച്ച യുവതി അവിടെവെച്ച് പ്രസവിച്ചതായാണ്

Continue Reading
ഓഗസ്റ്റ് 13-ലെ കർണാടക ബന്ദ് പിൻവലിക്കണം; ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
Karnataka
1 min read
4.2k

ഓഗസ്റ്റ് 13-ലെ കർണാടക ബന്ദ് പിൻവലിക്കണം; ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ഓഗസ്റ്റ്‌ 3, 2026
0

കാവേരി നദീജല പങ്കിടൽ വിഷയത്തിൽ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിബദ്ധമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓഗസ്റ്റ് 13-ന് പ്രഖ്യാപിച്ചിരിക്കുന്ന കർണാടക ബന്ദ് പിൻവലിക്കണമെന്ന് അഭ്യർഥിച്ചു. ബെംഗളൂരുവിൽ ചേർന്ന സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ അഭ്യർഥന നടത്തിയത്. കാവേരി വിഷയത്തിൽ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ നിലപാടാണുള്ളതെന്നും കർണാടകയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം സംസ്ഥാനത്തിൻ്റെ

Continue Reading
കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ്റെ ഇന്റർ അലുംനി ഫുട്ബോൾ ടൂർണമെന്റിൽ ജി.ഇ.സി. തൃശ്ശൂർ ചമ്പ്യന്മാർ
Association News
1 min read
3.4k

കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ്റെ ഇന്റർ അലുംനി ഫുട്ബോൾ ടൂർണമെന്റിൽ ജി.ഇ.സി. തൃശ്ശൂർ ചമ്പ്യന്മാർ

ഓഗസ്റ്റ്‌ 3, 2026
0

കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ (KEA) ആഭിമുഖ്യത്തിൽ നടന്ന ഇന്റർ അലുംനി ഫുട്ബോൾ ടൂർണമെന്റ് വൈറ്റ്ഫീൽഡ് മഹാദേവപുര യുണൈറ്റഡ് ഗ്രൗണ്ടിൽ ആവേശകരമായി നടന്നു.12 കോളേജുകളിൽ നിന്നുള്ള 27 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ, ജി.ഇ.സി. തൃശ്ശൂർ ബെംഗളൂരു ചാപ്റ്റർ ഓപ്പൺ വിഭാഗത്തിലും മാസ്റ്റേഴ്സ് വിഭാഗത്തിലും ചാമ്പ്യന്മാരായി. ഓപ്പൺ വിഭാഗത്തിൽ എൽ.ബി.എസ്. കാസർഗോഡ് ബെംഗളൂരു ചാപ്റ്ററും മാസ്റ്റേഴ്സ് എൻ.എസ്.എസ്. പാലക്കാട് ടീം ബെംഗളൂരു ചാപ്റ്ററും റണ്ണർ-അപ്പുകളായി. ടൂർണമെന്റിൻ്റെ വിജയകരമായ നടത്തിപ്പിന് പ്രസിഡണ്ട് അർജുൻ, സെക്രട്ടറി

Continue Reading
കനത്ത മഴയിൽ റെയിൽപാത മൂടി മണ്ണ്; ബെംഗളൂരു–മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി
Karnataka
0 min read
4.3k

കനത്ത മഴയിൽ റെയിൽപാത മൂടി മണ്ണ്; ബെംഗളൂരു–മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

ഓഗസ്റ്റ്‌ 3, 2026
0

കർണാടകയിൽ കനത്ത മഴയെ തുടർന്ന് യെദകുമാരി–ശ്രീവഗിലു സ്റ്റേഷനുകൾക്കിടയിലെ റെയിൽപാതയിൽ മണ്ണിടിഞ്ഞതോടെ ബെംഗളൂരു–മംഗളൂരു റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിലേക്ക് മണ്ണും പാറക്കല്ലുകളും വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകൾ ഭാഗികമായി അവസാനിപ്പിക്കുകയും ചെയ്തതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും സാങ്കേതിക സംഘങ്ങളും വിന്യസിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. എന്നാൽ പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇടയ്ക്കിടെ വീണ്ടും മണ്ണിടിയുന്നത് ജോലികൾക്ക്

Continue Reading
ലാൽബാഗിനെ സംരക്ഷിക്കണം; തുരങ്കപ്പാതയ്‌ക്കെതിരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
Karnataka
0 min read
3.7k

ലാൽബാഗിനെ സംരക്ഷിക്കണം; തുരങ്കപ്പാതയ്‌ക്കെതിരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 3, 2026
0

തുരങ്കപ്പാത പദ്ധതിയിൽ നിന്ന് ലാൽബാഗിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും വോക്കേഴ്സ് അസോസിയേഷനും വിവിധ സാമൂഹിക സംഘടനകളും ചേർന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലാൽബാഗിൻ്റെ പാറക്കെട്ട് പ്രദേശത്ത് നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ഹെബ്ബാൾ–സിൽക്ക് ബോർഡ് തുരങ്കപ്പാതയുടെ നിർദിഷ്ട പാത ലാൽബാഗിലൂടെ കടന്നുപോകുന്നത് ഉദ്യാനത്തിൻ്റെ ജൈവവൈവിധ്യത്തിനും പൈതൃക മൂല്യത്തിനും ഗുരുതര ഭീഷണിയാകുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളും അപൂർവ സസ്യജാലങ്ങളും സംരക്ഷിക്കാൻ പദ്ധതി പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ലാൽബാഗിനെ

Continue Reading
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് സമാപനം; 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്
Sports
1 min read
3.9k

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് സമാപനം; 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഓഗസ്റ്റ്‌ 3, 2026
0

ഗ്ലാസ്‌ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിന് വർണാഭമായ സമാപനം. 13 സ്വർണം, 17 വെള്ളി, 9 വെങ്കലം ഉൾപ്പെടെ ആകെ 39 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 171 മെഡലുകളുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനവും, 110 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനവും, 62 മെഡലുകളുമായി കാനഡ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ പതാക സമാപനച്ചടങ്ങിൽ സ്വർണമെഡൽ ജേതാവായ ബോക്സർ ജാസ്മിൻ ലംബോറിയയാണ് വഹിച്ചത്.

Continue Reading
മഴ ശക്തം; ആലപ്പുഴ ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
0 min read
4.4k

മഴ ശക്തം; ആലപ്പുഴ ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഓഗസ്റ്റ്‌ 3, 2026
0

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Continue Reading